ബെല്‍ജിയം രാജകുടുംബം ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി
ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും രാജകുടുംബവുമായി ചര്‍ച്ച നടത്തി.
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : പരിശുദ്ധ സിംഹാസനവും ബെല്‍ജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് ബെല്‍ജിയത്തുള്ള പ്രാധാന്യവും ചര്‍ച്ച ചെയ്ത് ഫ്രാന്‍സിസ് പാപ്പായും, ബെല്‍ജിയം രാജകുടുംബവുമായുള്ള കൂടിക്കാഴ്ച നടന്നു .
വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെത്തിയ ബെല്‍ജിയം രാജാവ് ഫിലിപ്, അദ്ദേഹത്തിന്‍റെ സഹധര്‍മ്മിണി രാജ്ഞി മത്തില്‍ദ് എന്നിവരെ അപ്പസ്തോലിക കൊട്ടാരത്തില്‍ സ്വീകരിച്ച പാപ്പാ ഇരുവരുമായും ഏതാണ്ട് ഇരുപത് മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിലേര്‍പ്പെട്ടു.
പാപ്പായുമൊത്തുള്ള കൂടിക്കാഴ്ചയെത്തുടര്‍ന്ന്, വത്തിക്കാനും, മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കായുള്ള കാര്യദര്‍ശി, ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും രാജകുടുംബവുമായി ചര്‍ച്ച നടത്തി.
പാപ്പായുമായുള്ള സംഭാഷണത്തിനിടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധങ്ങളും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് ബെല്‍ജിയത്തുള്ള പ്രാധാന്യവും ചര്‍ച്ച ചെയ്യപ്പെട്ടു.
ദേശീയ, അന്തര്‍ദേശീയ കാര്യങ്ങളെക്കുറിച്ച് നടന്ന സംഭാഷണത്തില്‍, ആഫ്രിക്ക നേരിടുന്ന പ്രശ്നങ്ങള്‍, ഉക്രൈനിലെ യുദ്ധം, ജനതകള്‍ക്കിടയില്‍ സമാധാനം സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിയവയും പരാമര്‍ശിക്കപ്പെട്ടു.