ബുള്ളറ്റ് പ്രൂഫ് വാഹനം വേണ്ടാ; കൊളോമ്പോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്ത്
ബുള്ളറ്റ് പ്രൂഫ് വാഹനം വേണ്ടാ; കൊളോമ്പോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത്ത്
ജോസ് മാർട്ടിൻ
“അവിടുത്തെ വിശ്വസ്ത നിനക്ക് കവചവും പരിചയും ആയിരിക്കും”
ശ്രീലങ്കയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് കർദിനാൾ മാൽക്കം രഞ്ജിത്തിനു പ്രതേക സുരക്ഷയും, ബുള്ളറ്റ് പ്രൂഫ് വാഹനവും നല്‍കാമെന്ന ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ നിര്‍ദ്ദേശം കർദിനാൾ മാൽക്കം നിരസിച്ചു. ‘ഇടയന്‍’ എന്ന നിലയില്‍ തന്നെക്കാള്‍ ഉപരിയായി തന്‍റെ ആടുകളുടെയും, ശ്രീലങ്കന്‍ ജനതയുടെയും സുരക്ഷയാണ് വലുത്. അതിനാൽ, സര്‍ക്കാര്‍ അവര്‍ക്ക് കുടുതല്‍ സുരക്ഷ ഒരുക്കണമെന്നും പിതാവ് പറഞ്ഞു.
നല്ല ഇടയന്മാര്‍ തങ്ങളുടെ ആട്ടിന്‍ പറ്റത്തെ കൂട്ടില്‍ കയറ്റിയതിനു ശേഷം, കൂടിന്‍റെ വാതുക്കല്‍ വട്ടം കിടന്ന് ആടുകള്‍ക്ക് സുരക്ഷ ഒരുക്കും. തന്നെ ചവുട്ടി അല്ലാതെ പുറത്തു നിന്ന് ആര്‍ക്കും അകത്തു പ്രവേശിക്കാനോ, ഉള്ളിലെ ആടുകള്‍ക്ക് പുറത്തു കടക്കാനോ കഴിയില്ല.
ഈ ഇടയന്‍ തന്‍റെ ജീവനേക്കാള്‍ ഉപരിയായി മുന്തൂക്കം തനിക്കു ലഭിച്ചിരിക്കുന്ന ആടുകളുടെ സംരക്ഷണത്തിനാണ് മുന്തൂക്കം നല്‍കുന്നത്.
തന്നെ അയച്ചവനിലുള്ള അടിയുറച്ച വിശ്വാസം, അവിടുത്തെയും അങ്ങയുടെ അജഗണങ്ങളെയും സംരക്ഷിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.