India

ബി.സി.സി. ദേശീയ വാർഷിക സമ്മേളനം സി.സി.ബി.ഐ. എക്സ്റ്റൻഷൻ സെന്ററിൽ നടന്നു

 

ജോസ്‌ മാർട്ടിൻ

ബനൗലിം/ഗോവ: ഇന്ത്യയിലെ ലത്തീൻ രൂപതകളിലെ ദേശീയ മെത്രാൻ സമിതികളുടെ കീഴിൽ വരുന്ന 14 മേഖലകളിലെ ബി.സി.സി. കമ്മീഷൻ സെക്രട്ടറിമാരുടെയും, ദേശീയ ബി.സി.സി. സർവ്വീസ് ടീം അംഗങ്ങളുടെയും വാർഷിക സമ്മേളനം ഗോവയിലെ ബനൗലിമിലെ സി.സി.ബി.ഐ. എക്സ്റ്റൻഷൻ സെന്ററിൽ നടന്നു.

ദേശീയ ബി.സി.സി.കമ്മീഷൻ ചെയർമാൻ ചണ്ഡിഗഡ്/സിംല രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ഇഗ്നേഷ്യസ് മസ്കരീനാസിന്റെയും പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ബി.സി.സി.കളുടെ ദേശീയ സമ്മേളനത്തിൽ സി.സി.ബി.ഐ. പ്രസിഡന്റ് ഗോവ ആർച്ച് ബിഷപ്പ് ഡോ. ഫിലിപ്പ്നേരി ഫെറാവോ ആമുഖപ്രസംഗം നടത്തി.

അഞ്ചുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ 2023ലെ സിനഡിനു മുന്നോടിയായി കുടുംബ സിനഡുകൾ നടത്തേണ്ടതിന് റിസോഴ്സ് മെറ്റീരിയൽസ് തയ്യാറാക്കി ബി.സി.സി.കൾ വഴി വിശ്വാസികൾക്ക്
എത്തിക്കുവാനും, ബി.സി.സി. സിനഡുകൾ നടത്തിക്കൊണ്ട് സിനഡൽ പ്രക്രിയ സജീവമാക്കു മ്പോൾ ബി.സി.സി. പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുമെന്നും ബിഷപ്പുമാർ വ്യക്തമാക്കി. അതോടൊപ്പം സിനഡിന്റെ മൂന്നു പ്രധാനപ്പെട്ട വിഷയങ്ങളായ
കുട്ടായ്മ, പങ്കാളിത്തം,
പ്രേഷിതത്വം എന്നീ വിഷയങ്ങൾ ബി.സി.സി.പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ പോരുന്നതും അടിസ്ഥാന ചിന്തകൾ ആഴപ്പെടുത്തുവാൻ പര്യാപ്തമാണെന്നും ഈ വിഷയങ്ങൾ ബി.സി.സി.കളിൽ ചർച്ച ചെയ്തുകൊണ്ട് എല്ലാവരെയും കേൾക്കുന്ന പ്രക്രിയയ്ക്ക് ബി.സി.സി.കൾ നേതൃത്വം കൊടുക്കണമെന്നും ഐക്യകണ്ഠേന തീരുമാനിച്ചതായി ബി.സി.സി. ദേശീയ കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് ജേക്കബ് പറഞ്ഞു.

കേരള റീജിയണിൽ നിന്നു ബി.സി.സി. കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഗ്രിഗറി ആർബി, ദേശിയ സർവ്വീസ് ടീം അംഗം മാത്യു ലിങ്കൻ റോയി, ആലപ്പുഴ രൂപതാ ബി.സി.സി. ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ, പുനലൂർ മിനിസ്ട്രി കോർഡിനേറ്റർ ഫാ. ബെനഡിക്റ്റ് തുടങ്ങിയവർ പങ്കെടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker