ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
കൊല്ലം: തീരദേശത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ മുൻനിർത്തി കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തി. ഓഖി ദുരിതബാധിതരുടെ നഷ്ടങ്ങൾ ബോധ്യപ്പെടുത്തി.
ദുരിതാശ്വാസ പദ്ധതികൾ സയമബന്ധിതമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ കൊല്ലം രൂപതാ എപ്പിസ്കോപ്പൽ വികാരി റവ. ഡോ. ബൈജു ജൂലിയാൻ, രൂപതാ പ്രൊക്യുറേറ്റർ ഫാ. കെ. ബി. സെഫറിൻ, ക്യുഎസ്എസ്എസ് ഡയറക്ടർ ഫാ. അൽഫോൺസ്,
കെആർഎൽസിസി സംസ്ഥാന കമ്മിറ്റിയംഗം സജീവ് പരിശവിള, അനിൽ ജോൺ, ജോർജ് ഡി. കാട്ടിൽ, പീറ്റർ മത്യാസ്, മിൽട്ടൺ വാടി, പങ്ക്രാസ്, യേശുദാസ് എന്നിവർ പങ്കെടുത്തു. നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.