ബിഷപ് ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്‍റെയും ദൈവദാസ പദവി; കൃതജ്ഞതാ ബലി നാളെ
ബിഷപ് ബെന്‍സിഗറിന്‍റെയും ഫാ.അദെയോദാത്തൂസിന്‍റെയും ദൈവദാസ പദവി; കൃതജ്ഞതാ ബലി നാളെ
അനിൽ ജോസഫ്
തിരുവനനന്തപുരം: ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപെട്ട അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെയും മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ഫാ.അദെയോദാത്തൂസിന്‍റെയും ദൈവദാസപദവിയില്‍ നന്ദി സൂചകമായി നാളെ വൈകിട്ട് 4.30-ന് കൃതജ്ഞതാബലി അര്‍പ്പിക്കും.
തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍, കൊല്ലം രൂപതാ ബിഷപ്പ് ഡോ.പോള്‍ ആന്‍റണി മുല്ലശ്ശേരി, പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, കോട്ടാര്‍ രൂപതാ മെത്രാന്‍ ഡോ.നസ്റായന്‍ സൂസൈ, കുഴിത്തുറ രൂപതാ ബിഷപ്പ് ഡോ.ജെറോംദാസ് വറുവേല്‍ കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.സെബാസ്റ്റ്യന്‍ കൂടപ്പാട് തുടങ്ങിയവര്‍ സഹകാര്‍മ്മികരാവും.
തുടര്‍ന്ന്, പൊതുസമ്മേളനം നടക്കും. നെയ്യാറ്റിന്‍കര രൂപതയില്‍ ഫാ.അദെയോദാത്തൂസച്ചന്‍ സേവനം ചെയ്ത ഇടവകകളില്‍ നിന്നും കൊല്ലം, തിരുവനന്തപുരം, കുഴിത്തുറ, കോട്ടാര്‍, പുനലൂര്‍ രൂപതകളില്‍ നിന്നും നിരവധി വിശ്വാസികളും വൈദികരും സന്യസ്തരും ചടങ്ങുകളില്‍ പങ്കെടുക്കും.