ബിഷപ്പ് ടെലസ്ഫോര്‍ ബൈലൂങ് ജംഷഡ്പൂര്‍ രൂപതയുടെ പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍
ബിഷപ്പ് ടെലസ്ഫോര്‍ ബൈലൂങ് ജംഷഡ്പൂര്‍ രൂപതയുടെ പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍
അനിൽ ജോസഫ്
ബംഗളൂരു: റാഞ്ചി സഹായ മെത്രാനായിരുന്ന ബിഷപ്പ് ടെലസ്ഫോര്‍ ബൈലൂങ് ജംഷഡ്പൂര്‍ രൂപതയുടെ പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററാവും. വത്തിക്കാനില്‍ നിന്ന് പുതിയ നിയമനത്തിന്‍റെ പ്രഖ്യാപനം ഉണ്ടായി.
1961-ലാണ് ബിഷപ്പ് ടെലസ്ഫോര്‍ ബൈലൂങ് റൂര്‍ക്കേല രൂപതക്ക് കീഴിലെ ഗെയ്ബറ ഇടവക സ്ഥിതിചെയ്യുന്ന ഗ്രാമത്തില്‍ ജനിച്ചത്. പൂനയിലെ ജ്ഞാന ദീപാ വിദ്യാപീഠത്തിലാണ് തിയോളജിയും ഫിലോസഫിയും പൂര്‍ത്തീകരിച്ചത്. 1992-ല്‍ ഡിവൈന്‍ വേള്‍ഡ് മിഷണറി സഭയുടെ വൈദികനായി അഭിഷിക്തനായി.
ബിഷപ്പ് ടെലസ്ഫോര്‍ ബൈലൂങ് റെക്ടറും പ്രീഫെക്റ്റുമായി സാമ്പലൂര്‍ ജ്യോതി ഭവന്‍ മൈനര്‍ സെമിനാരിയിലും, റൂര്‍ക്കേല എസ്.ഡി.വി. മൈനര്‍ സെമിനാരികളിലും സേവനം ചെയ്തു. ഒഡിസയിലെയും, വെസ്റ്റ് ബഗാളിലെയും വിവിധ ഇടവകകളില്‍ ബിഷപ്പ് വൈദികനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
2014-ലാണ് റാഞ്ചി രൂപതയുടെ സഹായ മെത്രാനായി നിയമിതനായത്.