ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിന് അന്തർദേശീയ മനുഷ്യാവകാശ പുരസ്കാരം
ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിന് അന്തർദേശീയ മനുഷ്യാവകാശ പുരസ്കാരം

സ്വന്തം ലേഖകൻ
ന്യൂ ഡൽഹി: വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അരുണാചലിലെ മിയാവോ രൂപതയിലെ ബിഷപ്പ് ജോർജ് പള്ളിപ്പറമ്പിലിനാണ് വിദ്യാഭ്യാസ, ആരോഗ്യരക്ഷാ മേഖലയിലെ തന്റെ സംഭാവനയ്ക്ക് എട്ടാം അന്തർദേശീയ മനുഷ്യാവകാശ പുരസ്കാരം ലഭിച്ചത്. ന്യൂ ഡെൽഹിയിലെ ഇന്ത്യൻ ഇസ്ലാമിക് സ്റ്റഡി സെന്ററിൽ വച്ചായിരുന്നു അവാർഡ് ദാന ചടങ്.
സലേഷ്യൻ സഭാഅംഗമായ ബിഷപ്പ് ജോർജ് പള്ളിപ്പാമ്പിൽ, മനുഷ്യാവകാശവും സാമൂഹ്യ നീതിയും ഉയർത്തിപ്പിടിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു.
സുപ്രീംകോടതി ജഡ്ജിയായ കുര്യൻ ജോസഫ് അവാർഡ് ദാന ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു.
മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിലനിൽക്കുവാനുള്ള ധാർമിക ഉത്തരവാദിത്തം എല്ലാപേർക്കും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അരുണാചലിലെ പാവപ്പെട്ടവർക്കും പുറന്തള്ളപ്പെട്ടവർക്കും വേണ്ടി ഈ അവാർഡ് സ്വീകരിക്കുന്നുവെന്ന് ബിഷപ്പ് പള്ളിപ്പറമ്പിൽ പറഞ്ഞു. അരുണാചൽ പ്രദേശിലെ പുറന്തള്ളപ്പെട്ട ഗ്രാമങ്ങളിൽ ജീവിക്കുന്നവരെക്കുറിച്ച് പുറംലോകം അറിയുന്നതിന് ഈ അവാർഡ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിഷപ്പ് കൂട്ടിചേർത്തു.
തുടർന്ന്, ‘ഇന്ത്യയുടെ ഈ കിഴക്കുഭാഗത്തെ കോണിൽ വ്യത്യസ്ത ഗോത്രങ്ങളിൽപ്പെട്ടവരോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് എന്നും സന്തോഷമേയുള്ളൂവെന്നും, അവർക്കായി താഴ്മയോടെ ഞാൻ ഈ പുരസ്കാരം ഏറ്റുവാങ്ങുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പ് ജോർജ് പള്ളിപ്പാമ്പിൽ അവാർഡ് ഏറ്റുവാങ്ങിയത്.
ബിഷപ്പ് ഈ വർഷം ലഭിച്ച രണ്ടാമത്തെ അവാർഡാണിത്. അരുണാചൽ പ്രദേശിലെ ജനങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യം, സംസ്കാരം, പരിസ്ഥിതി, വികസനം തുടങ്ങിയ മേഖലകളിലെ പ്രവർത്തനത്തിന് സാൻസ്കൃതി യുവ സാൻസ്ഥയുടെ ‘ഭാരത് ഗൗരവ് ലൈഫ് ടൈം അച്ചീവ്മെന്റ്’ അവാർഡും ലഭിച്ചിരുന്നു.