ബാലരാമപുരം സെബസ്‌ത്യാനോസ് ദേവാലയ തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം
ബാലരാമപുരം സെബസ്‌ത്യാനോസ് ദേവാലയ തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം
ബാലരാമപുരം: നെയ്യാറ്റിൻകര രൂപതയിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ ബാലരാമപുരം വിശുദ്ധ സെബസ്‌ത്യാനോസ് ഫെറോന ദേവാലയ തിരുനാളിന് ഭക്‌തി നിർഭരമായ തുടക്കം. ഇടവകയിലെ 21 ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ സെന്റ് സെബാസ്റ്റ്യൻ ഹാളിൽ നിന്ന് ആരംഭിച്ച പതാക പ്രയാണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു തുടർന്ന് ഇടവക വികാരി ഫാ. ജോയിമത്യാസ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിച്ചു.
തിരുനാൾ ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസ് മുഖ്യ കാർമ്മികത്വം വഹിച്ചു. ബിഷപ് ഡോ.സാമുവൽ മാർ ഐറേനിയസ് വചന പ്രഘോഷണം കർമ്മം നിർവ്വഹിച്ചു. തിരുനാൾ ദിനങ്ങളിൽ നെടുമങ്ങാട് റീജിയന്‍ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിൻ, ഡോ. നിക്സൺ രാജ്, ഫാ. എസ്. എം. അനിൽകുമാർ, ഡോ. ക്രിസ്‌തുദാസ് തോംസൺ, ഡോ. ഗ്ലാഡിൻ അലക്‌സ്, ഫാ. വൽസലൻ ജോസ്, ഡോ. ആർ.പി. വിൻസെന്റ് തുടങ്ങിയവർ തിരുകർമ്മങ്ങളിൽ മുഖ്യ കാർമ്മികരാവും.
മധ്യസ്‌ഥ ദിനമായ 20 ശനിയാഴ്‌ച നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി. 27-ന് വൈകിട്ട് ആഘോഷമായ ചപ്രപ്രദക്ഷിണം. തിരുനാൾ സമാപന ദിവസമായ 28 ഞായറാഴ്‌ച വൈകിട്ട് 6.30 ന് തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ മുഖ്യ കാർമ്മികത്വത്തിൽ സമൂഹ ദിവ്യബലിയും ഡോ. ഗ്രിഗറി ആർ ബി വചന പ്രഘോഷണവും നടത്തും. തുടർന്ന് സ്‌നേഹ വിരുന്ന്.