ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കം
26 ന് സമാപിക്കും...
സ്വന്തം ലേഖകൻ
ബാലരാമപുരം: ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കമാവും. 26 ന് സമാപിക്കും. നാളെ വൈകിട്ട് 5.30 ന് ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറന്‍സ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും.
തീര്‍ഥാടന ആരംഭ ദിവ്യബലിക്ക് നെയ്യാറ്റിന്‍കര രൂപത ചാന്‍സിലര്‍ ഡോ.ജോസ് റാഫേല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. തിരുവനന്തപുരം അതിരൂപതാ മോണ്‍.ജയിംസ് കുലാസ് വചന സന്ദേശം നല്‍കും. തിരുനാള്‍ ദിനങ്ങളില്‍ എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ ജപാല ലിറ്റനി ദിവ്യബലി എന്നിവ ഉണ്ടാവും.
ജനുവരി 20-ന് വൈകിട്ട് 6 ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
25 ന് വൈകിട്ട് 6 ന് നടക്കുന്ന ആഘോഷമായ ദിവ്യബലക്ക് തിരുവനന്തപുരം വിശ്വപ്രകാശം സെന്‍റ്രല്‍ സ്കൂള്‍ മാനേജര്‍ ഡോ.ഗ്ലാഡിന്‍ അലക്സ് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ദിവ്യബലിയ്ക്ക് ശേഷം ദിവ്യകാരുണ്യ പ്രദക്ഷിണം. തുടര്‍ന്ന്, ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം.
തിരുനാളിന്റെ സമാപന ദിനത്തില്‍ വൈകിട്ട് 6 ന് നെയ്യാറ്റിന്‍കര രൂപത ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി. തുടര്‍ന്ന് കൊടിയിറക്ക്.