ബാലരാമപുരം ഇടവകക്ക് മാത്രം നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല…നിലപാടില്‍ ഉറച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത
ബാലരാമപുരം ഇടവകക്ക് മാത്രം നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ല...നിലപാടില്‍ ഉറച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത
ബാലരാമപുരം: രൂപതയുടെ നിയമാവലിക്കും കാനോന്‍നിയമത്തിനും കേരള സഭാനയങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമേ ബാലരാമപുരം ഇടവകയും പ്രവര്‍ത്തിക്കാവൂ എന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത.
ബാലരാമപുരം ഇടവകക്ക് മാത്രം നിയമങ്ങളില്‍ ഇളവ് നല്‍കാന്‍ സാധിക്കില്ലെന്ന് രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു. ഇടവകയുമായി ബന്ധപ്പെട്ടുളള വിഷയങ്ങളില്‍ ഇനിയും ചര്‍ച്ചയാവാമെന്നും എന്നാല്‍ നിയമങ്ങളില്‍ വിട്ട് വീഴ്ച ചെയ്തുകൊണ്ടുളള സമവായത്തിന് തയ്യാറല്ലെന്നും വികാരി ജനറല്‍ കൂട്ടിച്ചേര്‍ത്തു.
രൂപതയ്ക്ക് എതിരെയുള്ള നിലപാടുകളുമായി ഒരുകൂട്ടം വ്യക്തികൾ മുന്നോട്ടുപോകുന്നതിന്റെ പിന്നിലെ ലക്‌ഷ്യം എന്തെന്നത് അവ്യക്തമാണ്. വൈദീകൻ പള്ളി കോമ്പൗണ്ടിൽ താമസിക്കുവാൻ പാടില്ല, ഇടവക കൗൺസിലിന് എതിർ കൗൺസിലായി ‘നാട്ടുകൂട്ടം’ തീരുമാനിക്കും ഇടവക കാര്യങ്ങളും ദേവാലയത്തിലെ പ്രവർത്തനങ്ങളും തുടങ്ങി നെയ്യാറ്റിൻകര രൂപതയിൽ എന്നല്ല കേരള സഭയിലോ ആഗോള കത്തോലിക്കാ സഭയിലോ ഇല്ലാത്ത ഇത്തരം പ്രവൃത്തികൾക്ക് പിന്നിലെ ലക്ഷ്യങ്ങൾ തികച്ചും സാമൂഹ്യ വിരുദ്ധതയോ, ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ഇടവക നശിച്ചു കാണുവാനുള്ള ഒരുകൂട്ടമോ ചില വ്യക്തികളുടെയോ സ്വാർത്ഥ താല്പര്യങ്ങളല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ബാലരാമപുരം വിശുദ്ധ സെബാസ്ത്യാനോസ് ഇടവകയിലെ ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധതയ്ക്കെതിരെ രൂപത ഒന്നടങ്കം പ്രതികരിക്കുന്ന സമയം വിദൂരത്തല്ല.