ബാബു അത്തിപ്പൊഴിയിൽ ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ നാഷണൽ കോഡിനേറ്റർ
ആലപ്പുഴയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമാണ് ഇദ്ദേഹം...
ജോസ് മാർട്ടിൻ
ബാംഗ്ലൂർ: ബാംഗ്ലൂരിൽ വെച്ച് നടന്ന ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ 69 മത് ജനറൽബോഡി യോഗത്തിൽ കേരളത്തിൽനിന്നുള്ള ആലപ്പുഴ രൂപതാംഗം ബാബു അത്തിപ്പൊഴിയെ നാഷണൽ കോഡിനേറ്ററായി നിയമിച്ചു. മഹാരാഷ്ട്ര, ഗോവ, കേരള, എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് നൽകിയിരിക്കുന്നത്.
കെ.സി.വൈ.എം.ലൂടെ സമുദായ പ്രവർത്തനങ്ങൾ തുടങ്ങിയ ഇദ്ദേഹം, കെ. എൽ. സി. എ. രൂപതാ ജനറൽ സെക്രട്ടറി, കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, കെ.സി.ബി.സി. ലൈറ്റി കമ്മീഷൻ റിസോഴ്സ് പേർസൺ, കെ.സി.ബി.സി. പ്രൊ ലൈഫ് എറണാകുളം മേഖല ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ആലപ്പുഴ രൂപതാ ജയിൽ മിനിസ്ട്രി അസി. കോർഡിനേറ്റർ, കേരള മൈനോറിറ്റി ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ ചുമതല വഹിക്കുന്ന ഇദ്ദേഹം ആലപ്പുഴയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറസാന്നിധ്യമാണ്.
ആലപ്പുഴ രൂപതാ മുൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ ജേഷ്ഠ സഹോദര പുത്രനാണ് ബാബു അത്തിപ്പൊഴിയിൽ.