
സ്വന്തം ലേഖകൻ
ബാംഗ്ലൂർ: ബാംഗ്ലൂരിന്റെ പുതിയ ആർച്ച് ബിഷപ്പായി, നിലവിൽ ബൽഗാമിലെ ബിഷപ്പായ പീറ്റർ മച്ചാഡോ നിയമിതനായി.
മാർച്ച് 19- ന് ഇന്ത്യൻ സമയം 4. 30-ന് ഫ്രാൻസിസ് പാപ്പായാണ് പുതിയ ആർച്ച് ബിഷപ്പിനെ നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.
ഇപ്പോഴത്തെ ആർച്ച് ബിഷപ്പ് ഡോ. ബെർണാഡ് മോറസ് വിരമിക്കുന്ന സ്ഥാനത്തതാണ് പുതിയ നിയമനം. ആർച്ച് ബിഷപ്പ് ഡോ. ബെർണാഡ് മോറസ് 2004, ജൂലൈ 22-ന് ആർച്ച് ബിഷപ്പായി നിയമിതനാവുകയും, 2004, ഡിസംബർ 17-ന് ആർച്ച് ബിഷപ്പ് സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ബിഷപ്പ് പീറ്റർ മച്ചാഡോ തന്റെ ഡോക്‌ടറേറ്റ് പഠനം നടത്തിയത് റോമിലെ ഉർബാനിയാ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽ കാനോൻ നിയമത്തിൽ ആയിരുന്നു. 10 വർഷക്കാലം കർണ്ണാടക റീജിയണിന്റെ ‘family and laity’ കമ്മീഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. അതേ കാലയളവിൽ ‘women’ കമ്മീഷന്റെ സെക്രട്ടറിയായും അധികചുമതല വഹിച്ചുവരികയായിരുന്നു.
ബിഷപ്പ് പീറ്റർ മച്ചാഡോയുടെ ജനനം 1954 മെയ് 26-ന് ബെൽഗാം രൂപതയിൽ ആയിരുന്നു. രൂപതാ വിഭജനത്തെ തുടർന്ന് വൈദിക സ്വികരണം 1978 ഡിസംബർ 8-ന് പുതുതായി രൂപീകരിച്ച കാർവാർ രൂപതയിൽ ആയിരുന്നു. അദ്ദേഹം ബെൽഗാം ബിഷപ്പായി നിയമിക്കപ്പെട്ടത് 2006 ഫെബ്രുവരി, 2-ന് ആയിരുന്നു.
