Kerala

ബസ് ചാർജ്ജ് വർദ്ധനയിൽ സർക്കാർ പുനർവിചിന്തനം നടത്തണം: കെ.സി.വൈ.എം.

ബസ് ചാർജ്ജ് വർദ്ധനയിൽ സർക്കാർ പുനർവിചിന്തനം നടത്തണം: കെ.സി.വൈ.എം.

എറണാകുളം: പെട്രോൾ, ഡീസൽ വർദ്ധനമൂലം ഉണ്ടായ ബസ് ചാർജ്ജ് വർദ്ധനവിനെ കുറിച്ച് സർക്കാർ പുന:ർവിചിന്തനം നടത്തണമെന്ന് കെ.സി.വൈ.എം. സംസ്ഥാന സമിതി.

വിലക്കയറ്റവും കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തീക പരിഷ്കരണവും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഇപ്പോളത്തെ സാഹചര്യത്തിൽ ബസ് ചാർജ്ജ് വർദ്ധനവ് സാധാരണക്കാരായ ജനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും കേരളത്തിലെ കുടുംബങ്ങളുടെ ധനസ്ഥിതി താറുമാറിലാക്കുമെന്നും കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് നിരീക്ഷിച്ചു.

പെട്രോൾ, ഡീസൽ വില വർദ്ധനവ് മൂലമാണ് ഇപ്പോഴത്തെ ബസ് ചാർജ്ജിന്റെ വർദ്ധനവ്‌ എന്നതിനാൽ ഇന്ധന വില നിയന്ത്രിച്ച് കൂട്ടിയ ചാർജ്ജ് പഴയ നിരക്കിലാക്കണമെന്നും ജനങ്ങളെ വലയ്ക്കുന്ന ഇത്തരം നിലപാടുകൾ തിരുത്തുവാൻ സർക്കാരുകൾ തയ്യാറായില്ലെങ്കിൽ സമരമുഖത്തേക്ക് ഇറങ്ങുമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രമേയത്തിലൂടെ അറിയിച്ചു

.
സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എബിൻ കണിമ കലിൽ, ഡയറക്ടർ റവ. ഡോ. മാത്യു ജേക്കബ് തിരുവാലിൽ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ ആരതി റോബർട്ട്, ജോബി ജോൺ, സ്റ്റെഫി സ്റ്റാൻലി, ലിജിൻ ശ്രാമ്പിക്കൽ, ജോമോൾ ജോസ്, കിഷോർ പി., ടോം ചക്കാലക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker