റോം : ജനുവരി 18-ാംതീയതി റോമിൽ നിന്ന് ഏതാണ്ട് 30 കിലോമീറ്റർ അകലെ അരീച്ച എന്ന സ്ഥലത്തെ, ധ്യാനകേന്ദ്രത്തിൽ, പരിശുദ്ധ പിതാവ് ഫ്രാൻസീസ് പാപ്പായും കൂരിയ അംഗങ്ങളും നോമ്പുകാലധ്യാനം ആരംഭിച്ചു.
18-ാം തീയതി വൈകുന്നേരം നല്‍കപ്പെട്ട പ്രാരംഭപ്രഭാഷണം – ദാഹിക്കുന്നവനായി സമറിയായിലെ സിക്കാർ എന്ന പട്ടണത്തിലെത്തി അവിടെ കിണറിന്‍റെ കരയിൽ ഇരിക്കുന്ന യേശുവിനെ ധ്യാനവിഷയമാക്കി ഉള്ളതായിരുന്നു.
പോർച്ചുഗീസുകാരനായ ധ്യാനഗുരു, ഫാ. ജോസെ തൊളോന്തീനോ ദെ മെന്തോൻസ (José Tolentino de Mendonça) തന്‍റെ ആദ്യപ്രഭാഷണത്തിൽ – ”എനിക്കു കുടിക്കാൻ തരിക” എന്ന സമരിയാക്കാരി സ്ത്രീ യോടുള്ള മൂന്നു വാക്കുകൾ, ഈ ദിനങ്ങളെ പ്രതിനിധീകരിക്കുന്നു’’ എന്നു പറഞ്ഞുകൊണ്ട്, യേശുവിന്‍റെ ദാഹത്തെ വിശദീകരിച്ചു. ‘‘നമ്മെയും നമുക്കുള്ളതിനെയും ആവശ്യപ്പെട്ടുകൊണ്ട്, ദൈവത്തോടുള്ള സമാനത കൈവെടിഞ്ഞ, നമ്മുടെ സംഭാവനകൾ ആവശ്യമില്ലാത്തവനായ ദൈവം, നമ്മുടെ മാനുഷികത സ്വീകരിച്ച് നമ്മുടെ പക്കൽ വന്ന് ചോദിക്കുന്നു, ”എനിക്കു കുടിക്കാന്‍ തരിക”. യേശുവിന്‍റെ ദാഹം നമുക്കുവേണ്ടിയാണ്. നമ്മെ അന്വേഷിച്ചു ക്ഷീണിച്ചു വന്ന യേശുവാണ് കിണറിന്‍റെ കരയിലിരിക്കുന്നത്. അവിടെ യേശുവിനു നമുക്കു തരാനുള്ള ദൈവികദാനമുണ്ട്. സമരിയാക്കാരിയോട് യേശു പറയുന്നു, ദൈവത്തിന്‍റെ ദാനമെന്തെന്നു നീ അറിഞ്ഞിരുന്നെങ്കിൽ… അതിനാൽ, കർത്താവിനായി മാത്രം കാത്തിരിക്കാനും, കർത്താവു നൽകുന്നതിനായി മാത്രം കാത്തിരിക്കാനുമുള്ള ഉദ്ബോധനത്തോടെയാണ് പ്രാരംഭപ്രഭാഷണം അദ്ദേഹം അവസാനിപ്പിച്ചത്.
19-ാംതീയതിയിലെ പ്രഭാതധ്യാനം, ‘‘ദാഹിക്കുന്നവൻ വരട്ടെ. ആഗ്രഹമുള്ളവൻ ജീവന്‍റെ ജലം സൗജന്യമായി സ്വീകരിക്കട്ടെ’’, എന്ന യേശുവചനമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന വെളിപാടുഗ്രന്ഥ വാക്യത്തെ ബന്ധിപ്പിച്ചുകൊണ്ട് സുവിശേഷം പ്രതിപാദിക്കുന്ന ‘യേശുവിന്‍റെ ദാഹത്തിന്‍റെ ദൈവശാസ്ത്ര’ അവലോകനമായിരുന്നു.
ഞായറാഴ്ച (18/02/18) വൈകുന്നേരം തുടങ്ങിയ ധ്യാനം ഇരുപത്തിമൂന്നാം തീയതി വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്.
(കടപ്പാട്: Sr. Theresa Sebastian)