Vatican

ഫ്രാൻസിസ് പാപ്പായുടെ നാലാം ചാക്രികലേഖനം: ‘അവൻ നമ്മെ സ്നേഹിച്ചു’- ‘ദിലെക്സിത്ത് നോസ്’

യേശുവിന്റെ തിരുഹൃദയം ആദ്യമായി പ്രകടമായതിന്റെ 350-ാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: യേശുവിന്റെ ഹൃദയത്തോടുള്ള ഭക്തിയെ പ്രബോധിപ്പിച്ചുകൊണ്ടുള്ള ഫ്രാൻസിസ് പാപ്പായുടെ ചാക്രിക ലേഖനം ‘അവൻ നമ്മെ സ്നേഹിച്ചു’ ഒക്ടോബർ 24 വ്യാഴാഴ്ച്ച പ്രസിദ്ധീകരിക്കും. 1673-ൽ യേശുവിന്റെ തിരുഹൃദയത്തിന്റെ ആദ്യവെളിപ്പെടുത്തൽ നടന്നതിന്റെ 350 മത് വാർഷികവേളയിലാണ് പാപ്പായുടെ നാലാമത് ചാക്രിക ലേഖനം പുറത്തിറങ്ങുന്നത്. ‘ദിലെക്സിത്ത് നോസ്’ എന്ന ലത്തീൻ ഭാഷയിലുള്ള ശീർഷകത്തിന്റെ മലയാള പരിഭാഷ – ‘അവൻ നമ്മെ സ്നേഹിച്ചു’ എന്നാണ്.

1673-ൽ സാന്താ മാർഗരിറ്റ മരിയ അലക്കോക്കിൽ യേശുവിന്റെ തിരുഹൃദയം ആദ്യമായി പ്രകടമായതിന്റെ 350-ാം വാർഷികാഘോഷങ്ങൾ നടക്കുന്നതിനിടെയാണ് ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്. 1856-ൽ, പയസ് ഒൻപതാമൻ യേശുവിന്റെ തിരുഹൃദയത്തിന്റെ തിരുനാൾ മുഴുവൻ സഭയിലേക്കും വ്യാപിപ്പിക്കണമെന്ന് തീരുമാനിക്കുന്നതുവരെ, സഭയ്ക്കുള്ളിൽ തന്നെ, ഈ ഭക്തിയെ ചുറ്റിപ്പറ്റിയുള്ള ചൂടേറിയ ചർച്ചകൾ ഉയർന്നുവന്നിരുന്നു. പിന്നീട് 1956 ൽ പന്ത്രണ്ടാം പിയൂസ് പാപ്പായും, തിരുഹൃദയ ഭക്തിയെ എടുത്തു പറഞ്ഞുകൊണ്ട് “ഹൌരിയെതിസ് അക്വാസ്”, അഥവാ ‘നീ ജലം വലിച്ചെടുക്കും’ എന്ന പേരിൽ ഒരു ചാക്രിക ലേഖനം രചിച്ചിരുന്നു.

മുൻകാലങ്ങളിൽ പാപ്പാ നൽകിയ തിരുഹൃദയ ഭക്തിയെകുറിച്ചുള്ള ചിന്തകൾ ക്രോഡീകരിച്ചുകൊണ്ടാണ് ഈ പുതിയ ചാക്രികലേഖനം തയാറാക്കിയിരിക്കുന്നത്. വിനാശകരമായ യുദ്ധങ്ങൾ, സാമൂഹികവും സാമ്പത്തികവുമായ അസന്തുലിതാവസ്ഥ, അനിയന്ത്രിതമായ ഉപഭോക്തൃത്വം, മനുഷ്യന്റെ സത്തയെത്തന്നെ വളച്ചൊടിക്കുന്ന പുതിയ സാങ്കേതികവിദ്യകൾ എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്ന ആധുനികയുഗത്തിൽ ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നത് തിരുഹൃദയ ശക്തിയാൽ, നമ്മുടെ ഹൃദയങ്ങളുടെ മാനസാന്തരം സാധ്യമാക്കുക എന്നതാണ്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker