Vatican

ഫ്രാൻസിലെ നീസ് നോട്രഡാം ബസിലിക്കയിലുണ്ടായ ജിഹാദി അക്രമണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പ

ഒരു വിശ്വാസിയായ സ്ത്രീയുടെ കഴുത്തറത്തു, 45 വയസുള്ള കപ്യാരുൾപ്പെടെ രണ്ടു പേരെ കുത്തി കൊലപ്പെടുത്തി...

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ഫ്രാൻസിലെ നീസ് നോട്രഡാം ബസിലിക്കയിലുണ്ടായ ജിഹാദി അക്രമണത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പയുടെ ട്വീറ്റ്. “പ്രാര്‍ത്ഥനയുടെയും സമാശ്വാസത്തിന്‍റെയും ആലയത്തില്‍ മരണം വിതച്ച ആക്രമണത്തില്‍ വിലപിക്കുന്ന നീസിലെ കത്തോലിക്കാ സമൂഹത്തോടൊപ്പം ഞാന്‍ സഹതപിക്കുന്നു. ഇരകളായവര്‍ക്കുവേണ്ടിയും അവരുടെ കുടുംബങ്ങള്‍ക്കുവേണ്ടിയും പ്രിയപ്പെട്ട ഫ്രഞ്ചു ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. തിന്മയെ നന്മകൊണ്ടു നേരിടാന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ” എന്നായിരുന്നു പാപ്പായുടെ വാക്കുകൾ.

കൂടാതെ, നീസ് രൂപതാ ബിഷപ്പ് അൻഡ്രേ മർസേയുവിന് വത്തിക്കാൻ സെക്രട്ടറി കർദിനാൾ പിയാട്രോ പരോളിൻ അയച്ച പ്രത്യേക സന്ദേശത്തിലും വേദനയിലൂടെ കടന്നുപോകുന്ന ഫ്രഞ്ച് ജനതയോടുള്ള പാപ്പയുടെ ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം, വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയിലൂടെ പാപ്പയുടെ പ്രാർത്ഥന ഫ്രഞ്ച് ജനതയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയും, ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഫ്രാൻസിനെ ദൈവമാതാവിന്റെ സംരക്ഷണത്തിന് ഭരപ്പെടുത്തുകയും ചെയ്യുകയാണ് പാപ്പായും കത്തോലിക്കാ സഭ മുഴുവനും. ഭീകരതയും അക്രമവും ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ വിലപിക്കുന്ന വിശ്വാസീസമൂഹത്തെ പാപ്പയുടെ സാമീപ്യം അറിയിക്കുന്നു. ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കുമായി പാപ്പ പ്രാർത്ഥിക്കുന്നുണ്ടെന്നും അക്രമം അവസാനിപ്പിക്കാൻ നമുക്ക് പരസ്പരം സഹോദര്യത്തോടെ മുന്നേറാമെന്നും ബ്രൂണി കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. ഒരു വിശ്വാസിയായ സ്ത്രീയുടെ കഴുത്തറത്താണ് മുസ്ളീം തീവ്രവാദി കൊലപ്പെടുത്തിയത്. തുടർന്ന്, 45 വയസുള്ള കപ്യാരുൾപ്പെടെ രണ്ടു പേരെക്കൂടി തീവ്രവാദി കുത്തി കൊലപ്പെടുത്തി. ആക്രമണത്തിനിടയിലും ആക്രമണത്തിനുശേഷവും അക്രമി “അളളാഹു അക്ബർ” എന്ന് ആവർത്തിച്ച് ആക്രോശിച്ചെന്നും മാധ്യമങ്ങൾ സ്ഥിരീകരിക്കുന്നു.

ഫ്രാൻസിൽ വീണ്ടും മുസ്ലീം തീവ്രവാദികളുടെ ഭീകരാക്രമം; നോത്രെ ഡാമെ കത്തീഡ്രലിൽ കടന്നുകയറി മൂന്നുപേരെ കൊലപ്പെടുത്തി

‘എല്ലാവരും സഹോദരർ’ എന്ന പേരിൽ ഫ്രാൻസിസ് പാപ്പ പുറപ്പെടുവിച്ച പുതിയ ചാക്രികലേഖനം മുന്നോട്ടുവെക്കുന്ന സാഹോദര്യത്തിന്റെ സന്ദേശം സാത്താന്റെ ഉറക്കം കെടുത്തുന്നുവെന്നതിന്റെ ഉദാഹരണങ്ങളാണ് അരങ്ങേറുന്നത്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker