ഫ്രാന്‍സിസ് പാപ്പ ഉണ്ണി ഈശോ രൂപങ്ങള്‍ ആശീര്‍വദിച്ചു
ഫ്രാന്‍സിസ് പാപ്പ ഉണ്ണി ഈശോ രൂപങ്ങള്‍ ആശീര്‍വദിച്ചു
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: ഉണ്ണി ഈശോ രൂപങ്ങള്‍ ആശീര്‍വദിച്ച് നല്‍കി ഫ്രാന്‍സിസ് പാപ്പ. രൂപങ്ങളുമായെത്തിയ കുട്ടിളെ അഭിവാദനം ചെയ്ത ശേഷമാണു ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ചത്. ആഗമനകാലത്തിന്റെ മൂന്നാം ഞായറാഴ്ച
ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ ചത്വരത്തില്‍ സന്നിഹിതരായവരെയും വിവിധ മാദ്ധ്യമങ്ങളിലൂടെ പങ്കുചേര്‍ന്നവരെയും പാപ്പാ പ്രത്യേകമായി അഭിനന്ദിച്ചു.
കൂട്ടികളുടെ സാന്നിദ്ധ്യത്തെ ക്രമീകരിച്ചതിന് റോമാ രൂപതയുടെ ഓറട്ടറികളുടെ കേന്ദ്രത്തെ പാപ്പാ അഭിനന്ദിച്ചു. യൂറോപ്പിലെ പല ഇടകകളിലും പാരമ്പര്യമായി നിലനിൽക്കുന്ന രീതിയാണ് ആഗമന കാലത്തിന്റെ മൂന്നാം ഞായറില്‍ പുൽക്കൂട്ടിൽ വക്കാനുളള ഉണ്ണി ഈശോയെ ദേവാലയങ്ങളില്‍ എത്തിച്ച് ആശീര്‍വദിക്കുക എന്നത്.
തുടര്‍ന്ന് കുട്ടികള്‍ അവരുടെ കുഞ്ഞിക്കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉണ്ണിശോയുടെ രൂപങ്ങള്‍ പാപ്പാ ആശീര്‍വ്വദിച്ചു. ദൈവസ്നേഹം ലോകത്തിനു നല്കുവാനായി പുല്‍ക്കൂട്ടില്‍ താഴ്മയിലും സ്നേഹത്തിലും പിറന്ന ഉണ്ണിയേശുവിന്റെ എളിമയുള്ള ആര്‍ദ്രത കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലഭിക്കട്ടെയെന്നു പാപ്പാ ആശംസിക്കുകയും ചെയ്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group