India

ഫ്രാന്‍സിസ് പാപ്പായെ സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒക്ടോബർ 30, 31 തീയതികളില്‍ ഇറ്റലിയിൽ വെച്ചു നടക്കുന്ന ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദർശനം...

ജോസ് മാർട്ടിൻ

ന്യൂഡൽഹി: താൻ ഫ്രാൻസിസ് പാപ്പയെ സന്ദർശിക്കുമെന്ന് റോമിലേക്ക് യാത്രപുറപ്പെടും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവർത്തകരെ അറിയിച്ചു. ഒക്ടോബർ 30 (നാളെ ) വത്തിക്കാൻ സമയം രാവിലെ 8.30-നായിരിക്കും കൂടികാഴ്ച്ച. ഒക്ടോബർ 30, 31 തീയതികളില്‍ ഇറ്റലിയിൽ വെച്ചു നടക്കുന്ന ജി-20 സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ ഇറ്റലി സന്ദർശനം.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വത്തിക്കാനും സ്ഥിതീകരിച്ചിട്ടുണ്ട്. അതേസമയം, ഉടനെ വരുന്ന ഗോവൻ നിയമസഭാ തെരഞ്ഞെടുപ്പാണ് പാപ്പയെ സന്ദർശിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

ചരിത്രപ്രധാനമായ ഈ കൂടിക്കാഴ്ച്ച ഇന്ത്യയും, വത്തിക്കാനും, കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരുമെന്ന പ്രത്യാശയോടെ നരേന്ദ്ര മോദിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികള്‍ക്കും വിജയാശംസകള്‍ നേർന്നുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പത്രകുറിപ്പും പുറത്തിറങ്ങിയിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker