ഫ്രാന്‍സിസ് പാപ്പക്ക് നന്ദി പറഞ്ഞ് വീണ്ടും ഉക്രെയ്ന്‍ പ്രസിഡന്‍റ് …
ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ സംസാരിച്ചതായി ഉക്രേനിയന്‍ പ്രസിഡന്‍റ് ഇറ്റാലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെയാണ് അറിയിച്ചത്.
അനില്‍ ജോസഫ്
റോം : ഉകെയ്ന് ആത്മീയമായ പിന്തുണ നല്‍കുന്ന ഫ്രാന്‍സിസ് പാപ്പക്ക് നന്ദി പറഞ്ഞ് വീണ്ടും ഉക്രെയ്ന്‍ പ്രസിഡന്‍റ്. ഫ്രാന്‍സിസ് പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമര്‍ സെലന്‍സ്കിയും ഫോണില്‍ കഴിഞ്ഞ ദിവസം സംസാരിക്കുമ്പോളാണ് പാപ്പ്ക്ക് ഉക്രെയ്ന്‍റെ നന്ദി അറിയിച്ചത്.
ഫ്രാന്‍സിസ് പാപ്പയുമായി ടെലിഫോണില്‍ സംസാരിച്ചതായി ഉക്രേനിയന്‍ പ്രസിഡന്‍റ് ഇറ്റാലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെയാണ് അറിയിച്ചത്.
ചൊവ്വാഴ്ച രാവിലെ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇറ്റാലിയന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവെ പാപ്പയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് പരാമര്‍ശിച്ചു,
സെലസ്കി വികാരാധീതനായി പറഞ്ഞു ഇത് നിന്‍മക്കെതിരെയുളള യുദ്ധമാണ് .ഉക്രേനിയന്‍ ജനതയുടെ ചെറുത്തുനില്‍പ്പിനെക്കുറിച്ചും താന്‍ പ്പാപ്പയോട് സംസാരിച്ചുവെന്ന് സെലെന്‍സ്കി പറഞ്ഞു.
സെലെന്‍സ്കി തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഫോണില്‍ സംസാരിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യ മാനുഷിക ഇടനാഴികള്‍ തടഞ്ഞ വിവരം പാപ്പയോട്പറഞ്ഞു .
ഉക്രെയ്ന്‍ ജനതയുടെ കഷ്ടപ്പാടുകള്‍ അവസാനിപ്പിക്കുന്നതില്‍ വത്തിക്കാന്‍റെ ഇടപെടലുകള്‍ അഭിനന്ദിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം ആരംഭിച്ചശേഷം ഫെബ്രുവരി 26 നും പാപ്പ സെലസ്ക്കിയുമായി സംസാരിച്ചരുന്നു.