ഫീഫാ ഫുട്ബോൾ മേളയ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ
ഫീഫാ ഫുട്ബോൾ മേളയ്ക്ക് പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പാ
ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: റഷ്യയിൽ ഇന്ന് ആരംഭിക്കുന്ന ലോകകപ്പ് ഫുഡ്ബോൾ മാമാങ്കത്തിന് ഫ്രാന്‍സിസ് പാപ്പാ പ്രാർത്ഥനാശംസൾ അര്‍പ്പിച്ചു. ഇന്നലെ വത്തിക്കാനിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെഅവസാനത്തിലാ
സംസ്ക്കാരങ്ങളും മതങ്ങളും തമ്മിൽ കൂട്ടായ്മയും സംവാദവും സാഹോദര്യവും വളർത്താനുള്ള നല്ലൊരു അവസരമാവട്ടെ
ഈ ഫുട്ബോൾ മാമാങ്കം! അതുവഴി രാഷ്ട്രങ്ങൾ തമ്മിൽ ഐക്യവും സമാധാനവും വളരട്ടെയെന്ന് ആശംസിക്കുകയും ആഹ്വാനം ചെയ്യുകയും ചെയ്തു. പാപ്പായുടെ ആശംസയെ വത്തിക്കാനിൽ സംഗമിച്ച ആയിരങ്ങൾ ഹസ്തഘോഷം മുഴക്കിയാണ് സ്വീകരിച്ചത്.
കളിക്കാർക്കു മാത്രമല്ല, അതിന്‍റെ സംഘാടകർക്കും, കളി നിയന്തിക്കുന്നവർ
ക്കും, കളികാണാൻ സ്റ്റേഡിയത്തിലെത്തുന്നവർക്കും, സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫുട്‌ബോൾ ആസ്വദിക്കുന്ന സകലർക്കും പാപ്പാ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ഫീഫായുടെ 209 അംഗരാഷ്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 രാജ്യങ്ങളാണ് റഷ്യയിൽ മത്സരിക്കുന്നത്. 12 വിവിധ നഗരങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഫീഫാ കപ്പിന്‍റെ 21-Ɔο ഊഴത്തിനാണ് റഷ്യ ഇപ്പോൾ ആതിഥ്യം വഹിക്കുന്നത്.
ഫീഫാ മാമാങ്കത്തിൽ പങ്കെടുക്കാൻ അർഹതനേടിയിട്ടുള്ള ഏക ഏഷ്യൻ രാജ്യം കൊറിയയാണ്. ഇറ്റലിക്ക് ഇക്കുറി യോഗ്യത നേടാനായിട്ടില്ല. പാപ്പായുടെ ജന്മനാടായ അർജന്‍റീനയും മത്സരത്തിലുണ്ട്.