ഫിലിപൈന്‍സില്‍ ദിവ്യബലി അർപ്പണം കഴിഞ്ഞിറങ്ങിയ മിഷണറി വൈദികന് ദാരുണാന്ത്യം
ഫിലിപൈന്‍സില്‍ ദിവ്യബലി അർപ്പണം കഴിഞ്ഞിറങ്ങിയ മിഷണറി വൈദികന് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
ട്യുഗികരോ സിറ്റി:ഫിലിപ്പൈൻസ് : ഗാറ്ററാൻ ടൗണിലെ ഇടവക വികാരി ഫാ. മാർക്ക് ആന്റണി വെന്റുറ ആണ് (29 ഞായറാഴ്ച), ഇന്നലെ രാവിലെ ദിവ്യബലിയർപ്പണം കഴിഞ്ഞ് പൂജാവസ്ത്രങ്ങൾ പൂർണ്ണമായി മാറ്റുന്നതിന് മുൻപ് തന്നെ മരണത്തിന് കീഴടണ്ടേണ്ടിവന്നത്. ഹെൽമെറ്റ് ധരിച്ച ഒരു മനുഷ്യൻ കടന്നുവന്ന് രണ്ടുതവണ അച്ചനുനേരെ വെടി യുതിർക്കുകയായിരുന്നു. തലയിലും നെഞ്ചിലും വെടിയേറ്റ വൈദികൻ തത്സമയം തന്നെ മരിച്ചു.
ദിവ്യബലിക്ക് ശേഷം വൈദികൻ കുട്ടികളുടെ തലയിൽ കൈവച്ച് പ്രാർത്ഥിച്ചശേഷം ഗായക സംഘത്തോട് സംസാരിച്ചുനിൽക്കുമ്പോഴാണ് വൈദികന് നേരെ വെടിവയ്പുണ്ടായത്. മോട്ടോർ ബൈക്കിൽ വന്ന കൊലയാളി കൃത്യനിർവഹണത്തിനുശേഷം ബഗ്ഗാവോ ടൗണിലേക്ക് രക്ഷപ്പെട്ടു എന്ന് പോലീസ് അധികാരികൾ അറിയിച്ചു.
എന്തായിരുന്നു വധത്തിന് പിന്നിലുള്ള കാരണം എന്ന് ഇനിയും അറിവായിട്ടില്ല.
പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം വേണ്ടരീതിയിൽ കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ആരോപണം ഉണ്ട്.
അതേസമയം, ഗവർണ്ണർ മാനുവേൽ മാംബ പോലീസിനോട് വിശദമായ അന്വേഷണം നടത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാ. മാർക്ക് ആന്റണി, ഫിലിപ്പൈനിൽ ലൈസെയുമിലെ സെന്റ് തോമസ് അക്വിനാസ് മേജർ സെമിനാരിയിൽ റെക്ടറായി സേവനമനുഷ്‌ടിച്ചിട്ടുണ്ട്.