Kerala

ഫിയാത്ത് മിഷന്റെ പുതിയ ഷോർട്ട് ഫിലിം ‘നന്മ മരത്തിലെ കടലാസ് പൂക്കൾ’ പുറത്തിറങ്ങി

സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ് പ്രമേയം...

സ്വന്തം ലേഖകൻ

കോവിഡിന്റെ കാലത്ത് ആത്മീയ മന്ദതയും സാമുദായിക ഐക്യവും ചർച്ചയാകുമ്പോൾ സുവിശേഷത്തിന്റെ മിഷനറിമാരാകാൻ വ്യത്യസ്ത വഴികൾ തേടണമെന്ന് സഭാമക്കളെല്ലാവരേയും വെല്ലുവിളിയോടെ ഓർമ്മിപ്പിക്കുന്നതാണ് ‘നന്മ മരത്തിലെ കടലാസ് പൂക്കൾ’. ഫിയാത്ത് മിഷന്റെ നിർമ്മാണത്തിൽ പ്രിൻസ് ഡേവിസ് തെക്കൂടനാണ് ഷോട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. ഫിയാത്ത് മിഷൻ യു ട്യൂബ് ചാനലിലൂടെയാണ് ‘നന്മ മരത്തിലെ കടലാസ് പൂക്കൾ’ പുറത്തിറക്കിയിരിക്കുന്നത്.

‘ഇവൾ എനിക്കു വേണ്ടി ഒരു നല്ലകാര്യം ചെയ്തിരിക്കുന്നു’ എന്ന ബൈബിളിലെ വചനമാണ് ഇതിലെ കഥാ തന്തു. ജോലിയുമായി ബന്ധപ്പെട്ട് ഓഫീസിലേക്ക് വരുന്ന ഒരു സാധാരാണ പെൺകുട്ടിയുടെ ജീവിതവും, അതുമായി ബന്ധപ്പെട്ട് ഓഫീസിലെ മറ്റുള്ളവരിൽ വരുന്ന മാറ്റങ്ങളും, പുതിയ തുടക്കങ്ങളുമാണ് പ്രധാന പ്രമേയം.

നീതു, സിമി, ലോയിഡ്, ഡെല്ല, ജിസ് മരിയ എന്നിവരാണ് പ്രധാന റോളുകൾ ചെയ്തിരിക്കുന്നത്. കഥ ജോസഫ് & വർഗീസ്, ഛായാഗ്രഹണം പിന്റോ & സനിൽ, എഡിറ്റിങ് ഐബി, ഒറിജിനൽ ബിജിഎം ജീനോ, മ്യൂസിക്കൽ വീഡിയോ ലിറിക്‌സ് & മ്യൂസിക് പ്രിൻസ് ഡേവിസ്, പാടിയത് അനീഷ് ഇന്ദിര വാസുദേവ്, റെക്കോർഡിങ് അമൽ, മിക്സ് & മാസ്റ്ററിങ് സിനോജ്, ശബ്ദം മേഴ്‌സി, എഫ്ഫെക്ട്സ് ലോയിഡ്, ഡിസൈൻ നിധിൻ, ടീസർ പ്രോമോ ലിജോ, ടീസർ മ്യൂസിക് സിനോജ്, ആർട്ട് പിഞ്ചു, കോസ്റ്റുംസ് അനുപം, പ്രൊഡക്ഷൻ മാനേജർ സിനി, പ്രൊഡക്ഷൻ ഹൗസ് ഫിയാത്ത് മീഡിയ.

കഴിഞ്ഞ 8 വർഷമായി ഫിയാത്ത് മിഷൻ ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോജക്റ്റാണ് പാപ്പിറസ്. പഴയ കടലാസ് പേപ്പറുകൾ കളക്ട് ചെയ്ത് പേപ്പർ കമ്പനികളിൽ എത്തിക്കുന്നു. അവർ പകരമായി തരുന്ന പേപ്പർ ഉപയോഗിച്ച് ബൈബിളാക്കി, ഇതുവരെ സ്വന്തമായി ബൈബിൾ വായിക്കാത്തവർക്ക് വിതരണം ചെയുന്നു. ഫിയാത്തിന്റെ ഈയൊരു മിഷൻ പ്രോജെക്ടിനെ ഫിലിമിലൂടെ കാണാം. ‘നന്മ മരത്തിലെ കടലാസ് പൂക്കൾ ‘നൽകുന്ന ആശയം ഇതാണ്. നല്ലകാര്യങ്ങൾക്ക് തുടക്കം കുറിക്കാം, പുതിയ തീരുമാനങ്ങളിലൂടെ മറ്റുള്ളവർക്ക് പ്രചോദനമേകാം.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker