ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് ഐക്യരാഷ്ട്ര സഭക്കും വിയോജിപ്പ്
ഫാ.സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് ഐക്യരാഷ്ട്ര സഭക്കും വിയോജിപ്പ്
സ്വന്തം ലേഖകന്‍
റാഞ്ചി: വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി.
മാവോയിസ്റ്റു ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത വയോധികനായ ജസ്യൂട്ട് വൈദികന്‍ ഫാ.സ്റ്റാന്‍ സ്വാമിയെ പോലുളള പൗരാവകാശ പ്രവര്‍ത്തകനെ പ്രതികളാക്കുന്നത് ഒഴിവാക്കണമെന്നും നടപടി പ്രതിഷേധകരമാണെന്നും ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷെല്‍ ബാച്ച്ലറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
വിദേശസംഭാവന നിയന്ത്രണ ചട്ടത്തിലെ മാറ്റം മനുഷ്യാവകാശ സംഘടനകള്‍ക്ക് എതിരെന്ന മനുഷ്യാവകാശ കൗണ്‍സിലിന്‍റെ പ്രസ്താവന വിദേശകാര്യ മന്ത്രാലയം തള്ളി.
നിയമഭേദഗതി ഇന്ത്യയുടെ പരമാധികാരത്തില്‍ വരുന്ന വിഷയമാണെന്നും ഇന്ത്യ സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവുമുള്ള രാജ്യമാണെന്നും പറഞ്ഞ് വിഷയത്തെ ന്യായീകരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം ചെയ്തിട്ടുള്ളത്.
ആദിവാസികളുടെയും ദളിതരുടെയും ക്ഷേമത്തിനും അവകാശങ്ങള്‍ക്കുമായി നാലു പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ഫാ. സ്റ്റാന്‍ സ്വാമിക്കെതിരായ കേസ് വ്യാജവും കെട്ടിച്ചമച്ചച്ചതുമാണെന്ന വസ്തുത അന്താരാഷ്ട്ര തലത്തില്‍ പോലും ആവര്‍ത്തിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ വൈദികനെ അറസ്റ്റ് ചെയ്തത് ന്യായീകരിക്കുന്നത് ഞെട്ടലോടെയാണ് ക്രൈസ്തവ സമൂഹം നോക്കി കാണുന്നത്.