ഫാ.സ്റ്റാന്‍സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണം യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇന്ത്യയോട്
കസ്റ്റഡിയിലിരിക്കെ ഫാദര്‍ സ്വാമിക്കുണ്ടായത് ദാരുണമായ അന്ത്യമാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു
അനില്‍ ജോസഫ്
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ ജെസ്യൂട്ട് പുരോഹിതനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും കസ്റ്റഡി മരണത്തിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ് സെക്യൂരിറ്റി കൗണ്‍സില്‍
കസ്റ്റഡിയിലിരിക്കെ ഫാദര്‍ സ്വാമിക്കുണ്ടായത് ദാരുണമായ അന്ത്യമാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. ഇത് ഇന്ത്യയുടെ മനുഷ്യാവകാശ രേഖയില്‍ എന്നെന്നേക്കും ഒരു കളങ്കമായി നിലനില്‍ക്കും, ഈ ദാരുണ സംഭവം ഇന്ത്യന്‍ സര്‍ക്കാരിന്‍റെ പരാജയമാണെന്നും , അഭിപ്രായത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശവും ലംഘിക്കപെട്ടെന്നും യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ വ്യക്തമാക്കി.
ഫാ.സ്റ്റാന്‍സ്വാമിയുടെ ജയില്‍ വാസവും ദാരുമായ അന്ത്യവും സ്വതന്ത്രമായി അന്വോഷിക്കണമെന്നും മരണവുമായി ബന്ധപ്പെട്ട് ഫാ.സ്റ്റാന്‍സ്വാമിയുടെ അവകാശ ലംഘനത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ഒരു പ്രമേയത്തിലൂടെയാണ് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2021 ജൂലൈ 5 നാണ് മുംബൈയില്‍ ആരോഗ്യനില വഷളായി 84 കാരനായ ഫാദര്‍ സ്വാമി അന്തരിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കൊടുവിലാണ് വയോധികനായ ഫാ. സ്റ്റാന്‍സ്വാമി മരണമടയുന്നത്.