World

ഫാ.വിൻസെന്റ് സാബുവിന് സഭാ നിയമത്തിൽ ഡോക്ടറേറ്റ്

ആത്മാക്കളുടെ രക്ഷ മിശ്ര വിവാഹത്തിലും മത വ്യത്യാസത്തിന്റെ വിവാഹത്തിലും ഭാരതത്തിന്റെ ബഹുമത പശ്ചാത്തല സാഹചര്യത്തിൽ) എന്നതായിരുന്നു ഗവേഷണ വിഷയം...

സ്വന്തം ലേഖകൻ

റോം: നെയ്യാറ്റിൻകര രൂപതാംഗമായ ഫാ.വിൻസെന്റ് സാബു കത്തോലിക്കാ സഭാ നിയമസംഹിതയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “Salvation of souls in mixed marriage and disparity of cult marriages in multi-religious context of India” (ആത്മാക്കളുടെ രക്ഷ മിശ്ര വിവാഹത്തിലും മത വ്യത്യാസത്തിന്റെ വിവാഹത്തിലും ഭാരതത്തിന്റെ ബഹുമത പശ്ചാത്തല സാഹചര്യത്തിൽ) എന്നതായിരുന്നു ഗവേഷണ വിഷയം.

കാനോൻ നിയമസംഹിതയുടെ അവസാന കാനോനായ (C.1752) “ആത്മാക്കളുടെ രക്ഷയാണ് സഭയുടെ പരമോന്നത നിയമം” പ്രത്യേകമായി പഠിക്കുകയും മിശ്രവിവാഹത്തിനു എപ്രകാരമാണ് സഭ വിശ്വാസങ്ങളുടെ ആത്മരക്ഷ ഉറപ്പുവരുത്തുന്നത് എന്ന് പഠനം വിശകലനം ചെയ്യുന്നു. പൗളിൻ വിശേഷാവകാശത്തിന്റെ അടിസ്ഥാനത്തിൽ, സഭാതനയരുടെ വിവാഹ ബന്ധങ്ങളെ വിശദീകരിച്ചു കൊണ്ട് ‘സഭ’ ചരിത്രത്തിൽ കാലാകാലങ്ങളായി ഏർപ്പെടുത്തിയ നിർദ്ദേശങ്ങളും നിയമങ്ങളും, പ്രത്യേകമായി 1983-ലെ നിയമസംഹിതയുടെയും 2001-ലെ വിശ്വാസ പ്രബോധന കാര്യാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടേയുമെല്ലാം പശ്ചാത്തലത്തിൽ നിരീക്ഷണ വിധേയമാക്കുകയാണ് പ്രബന്ധം.

അതോടൊപ്പം തന്നെ ഭാരതത്തിന്റെ ബഹുമത – ബഹുസഭ പശ്ചാത്തലത്തിൽ മിശ്രവിവാഹത്തിലും മത വ്യത്യാസവിവാഹത്തിലും സഭ കാണിക്കേണ്ട തുറവിയേയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി കാണിക്കേണ്ട ജാഗ്രതയേയും എടുത്തു പറയുന്നുണ്ട്‌. കൂടാതെ ഇത്തരത്തിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് വേണ്ടി നടപ്പിലാക്കേണ്ട അജപാലന നിർദ്ദേശങ്ങളും ആഴത്തിൽ പഠിക്കുന്നുണ്ട്‌.

1995 – ൽ കഴക്കൂട്ടം സെന്റ്‌ വിൻസെന്റ്സ്‌ മൈനർ സെമിനാരിയിൽ വൈദീക പരിശീലനം ആരംഭിച്ച ഡോ.വിൻസെന്റ്‌ സാബു 2001 – 2004 കാലയളവിൽ മംഗലാപുരം സെന്റ്‌ ജോസഫ്സ്‌ ഇന്റർഡയസിഷ്യൻ മേജർ സെമിനാരിയിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കി. 2005 – ൽ ദൈവശാസ്ത്ര പഠനത്തിനായി റോമിലേയ്ക്ക്‌ പോയ അദ്ദേഹം 2009 – ൽ ബിഷപ്പ്‌ സിൽവസ്റ്റർ പൊന്നുമുത്തന്റെ കൈവെയ്പ്പ്‌ ശുശ്രൂഷയിലൂടെ വൈദീക പട്ടം സ്വീകരിച്ചു.

തുടർന്ന്, 2009-2011 കാലയളവിൽ സഭാനിയമത്തിൽ സാന്തക്രോച്ചെ യൂണിവേഴ്സിറ്റിയിൽ നിന്നും ലൈസൻഷ്യേറ്റ്‌ പഠനം പൂർത്തിയാക്കിയ ശേഷം 2011 – ൽ ജർമ്മനിയിലെ പസ്സൗ രൂപതയിൽ സേവനമാരംഭിച്ചു.

ജർമ്മനിയിലെ സേവനത്തിനിടയിലാണു ഫാ.വിൻസെന്റ്‌ സാബു തന്റെ ഡോക്ടറേറ്റ്‌ പഠനം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നത്‌.

നെയ്യാറ്റിൻകര രൂപതയിൽ കാരോട് ഇടവകയിൽ പരേതരായ മേരി – ജ്ഞാനേന്ദ്രൻ ദമ്പതികളാണു മാതാപിതാക്കൾ. യോഹന്നാൻ, മേരിക്കുട്ടി, സ്റ്റീഫൻ, മേഴ്സി, ക്രിസ്തു രാജൻ, ഡെന്നിസൻ എന്നിവർ സഹോദരങ്ങളാണു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker