Vatican

ഫാ.വിജയകുമാര്‍ രായരാല ആന്ധ്രാപ്രദേശിലെ ശ്രീകക്കുളം രൂപതയുടെ പുതിയ മെത്രാൻ

ഫാ.വില്യം നെല്ലിക്കൽ

വത്തിക്കാൻ സിറ്റി: ആന്ധ്രാപ്രദേശിലെ ശ്രീകക്കുളം രൂപതയുടെ പുതിയ മെത്രാനായി ഫാ.വിജയകുമാര്‍ രായരാലയെ ഫ്രാന്‍സിസ് പാപ്പാ നിയോഗിച്ചു. മുന്‍മെത്രാന്‍ ബിഷപ്പ് ഇന്നയ ചിന്ന അട്ടാഗത്തെയുടെ സ്ഥാനത്യാഗത്തെ തുടർന്നാണ് ജൂലൈ 16-Ɔ൦ തിയതി കര്‍മ്മലനാഥയുടെ തിരുനാളില്‍ ഫാ.വിജയകുമാര്‍ രായരാലയെയുടെ നിയമനം. 47 വയസ്സുകാരന്‍‍ നിയുക്തബിഷപ്പ് വിജയവാടയ്ക്കടുത്തുള്ള കമ്മാം സ്വദേശീയും, അതേ രൂപതാംഗവുമാണ്. “പീമെ മിഷന്‍” വൈദീകനാണ് അദ്ദേഹം.

ജീവിത നാള്‍വഴികള്‍

1965-ല്‍ കമ്മാമില്‍ ജനിച്ചു.

1990-ല്‍ ആന്ധ്രായിലെ ഏലൂരിലുള്ള P.I.M.E. മിഷന്‍ സെമിനാരിയില്‍ ചേര്‍ന്നു.

1991-93 പൂനെ പേപ്പല്‍ സെമിനാരിയില്‍ തത്വശാസ്ത്ര പഠനം നടത്തി.

1993-98 ഇറ്റലിയില്‍ മോണ്‍സയിലുള്ള P.I.M.E. രാജ്യാന്തര സെമിനാരിയില്‍നിന്നും ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കി.

1998-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

2000-03 നേപ്പിള്‍സിലെ സാന്‍ ലൂയിജി യൂണിവേഴ്സിറ്റിയില്‍ ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം നടത്തി.

2003-06 പാപ്പാ ന്യൂ ഗ്വിനിയായില്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.

2006-08 ബോംബെയിലെ കുഷ്ഠരോഗീ കേന്ദ്രത്തിന്റെ സഹഡയറക്ടറായി സേവനം.

2008-14 കുഷ്ഠരോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെ ഡയറക്ടറായി.

2014 വിദേശമിഷനുകള്‍ക്കായുള്ള പൊന്തിഫിക്കല്‍ മിഷന്‍ സ്ഥാപനത്തിന്റെ ഇന്ത്യയിലെ മേലധികാരിയായി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker