ഫാ.പോൾ പീടിയേക്കൽ ജയ്പ്പൂർ മിഷന്റെ പുതിയ സോണൽ വികാർ
ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടിൽ നിയമിച്ചു...
ജോസ് മാർട്ടിൻ
ജയ്പൂർ: ജയ്പൂർ ഹോളിഫാമിലി ഇടവക വികാരി ഫാ.പോൾ പീടിയേക്കലിനെ ഷംഷാബാദ് രൂപതാ മെത്രാൻ മാർ റാഫേൽ തട്ടിൽ ജയ്പൂർ മിഷൻ സോണൽ വികാരിയായി നിയമിച്ചു. രാജസ്ഥാനിലെ പന്ത്രണ്ട് ജില്ലകളിലായി വളർന്ന് വരുന്ന സിറോ മലബാർ സഭയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനുവേണ്ടി വികാരി ജനറാൾ ഫാ.ജയിംസ് പാലക്കലിന്റെ ആവശ്യ പ്രകാരമാണ് നിയമനം.
ജയ്പൂർ സിറ്റി പാരിഷ്, ജോട്ട് വാര സെന്റ് തോമസ് ചർച്ച്, കോട്ട മാർ സ്ലീവാ ചർച്ച്, സെന്റ് ജൂഡ്മിഷൻ ബുന്ധി, ബിവാഡി സെന്റ് ജോസഫ് ചർച്ച് എന്നിവടങ്ങളിൽ കാനോൻ നിയമം നിഷ്കർഷിക്കുന്ന ഫൊറോന വികാരിയുടെ ചുമതലകൾ ഫാ.പോൾ പീടിയേക്കലിൽ നിക്ഷിപ്തമാണ്. നിലവിൽ ജയ്പൂർ ഹോളി ഫാമിലി ചർച്ചിന്റെ വികാരിയായി സേവനമനുഷ്ടിക്കുന്ന പോളച്ചന്റെ നേതൃത്വത്തിൽ ഇടവക ദേവാലയത്തിന്റെ പണി പുരോഗമിക്കുമ്പോഴാണ് ഈ അധിക ചുമതല ലഭിക്കുന്നത്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group