ജോസ് മാർട്ടിൻ
എറണാകുളം: പീഡാനുഭവ സന്യാസഭയുടെ ജനറൽ കൺസൾട്ടറായി ഫാ. പോൾ ചെറുക്കോടത്ത് തിരഞ്ഞെടുക്കപ്പെട്ടു. പീഡാനുഭവ സന്യാസഭയുടെ ഇന്ത്യയിലെ സെന്റ് തോമസ് വൈസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി സേവനം ചെയ്തു വരികയായിരുന്നു അദ്ദേഹം.
ഫാ. പോൾ ചെറുക്കോടത്ത് വരാപ്പുഴ അതിരൂപത കർത്തേടം സെന്റ് ജോർജ് ഇടവാകാംഗമാണ്. റോമിലെ പീഡാനുഭവ സഭയുടെ ജനറലേറ്റായ സെന്റ് ജോൺപോൾ ബസിലിക്കയിൽ വച്ച് നടന്നുവരുന്ന ചാപ്റ്ററിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
കുരിശിന്റെ വി. പൗലോസിനാൽ സ്ഥാപിക്കപ്പെട്ട ഈ സഭ ഇന്ന് ലോകത്തിൽ അറുപതോളം രാജ്യങ്ങളിൽ പ്രവർത്തന നിരതമാണ്.