Kerala

ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം ഇന്നു മുതൽ

ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം ഇന്നു മുതൽ

കൽപറ്റ: ക്രിക്കറ്റ് സ്റ്റാമ്പുകളെയും മറ്റു സ്റ്റാംപുകളെയും ഒരുപോലെ സ്നേഹിക്കുന്ന ഫാ. ടോം ജോണിന്റെ രാജ്യാന്തര സ്റ്റാംപ് പ്രദർശനം 25 മുതൽ 28 വരെ കൽപറ്റ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 25-ന് രാവിലെ ഒൻപതിന് കൽപറ്റ പോസ്റ്റ് മാസ്റ്റർ സുധാകരൻ ഉദ്ഘാടനം ചെയ്യും.

ഫ്രാൻസിസ്കൻ സഭയ്ക്കു കീഴിൽ ചുണ്ടേലിൽ പ്രവർത്തിക്കുന്ന പ്രകൃതി മിത്ര ആശ്രമത്തിന്റെ അസി. ഡയറക്ടറായ ഫാ. ടോം ജോൺ മികച്ചൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയാണ്. ധോണിയാണ് ഇഷ്ട കളിക്കാരൻ. 196 തീമുകൾ, അരലക്ഷത്തിലധികം സ്റ്റാംപുകൾ. ആറാം ക്ലാസിൽ പഠിക്കുമ്പോൾ തീപ്പെട്ടി ചിത്രങ്ങളോടു തോന്നിയ കൗതുകം പിന്നീട് സ്റ്റാംപുകളിലേക്ക് വഴി മാറുകയായിരുന്നു.

സ്റ്റാംപ് ശേഖരത്തെ കുറിച്ചു എഴുത്തുകാരൻ ജോൺ ഹർട് എഴുതിയ പുസ്തകം വായിച്ചതാണ് തന്നെ സ്റ്റാംപ് ആരാധകനാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നിസ്, ബാസ്ക്കറ്റ് ബോൾ, രാഷ്ട്രീയം, പ്രമുഖ വ്യക്തിത്വങ്ങൾ, മതം, ചരിത്രം, മൃഗങ്ങൾ എന്നിങ്ങനെ ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റാംപ് ശേഖരണം.

നിലവിൽ അരലക്ഷത്തിലധികം സ്റ്റാംപുകൾക്കു ഉടമയാണ് ഇദ്ദേഹം. രാജ്യാന്തര-ആഭ്യന്തര ക്രിക്കറ്റ് ചരിത്രം വിളിച്ചു പറയുന്ന സ്റ്റാംപുകളും ശേഖരത്തിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശതാബ്ദി സ്മാരമായി ഓസ്ട്രേലിയ പുറത്തിറക്കിയ ആറു സ്റ്റാംപുകളാണ് ഇക്കൂട്ടത്തിൽ അമൂല്യമായവ. പാല മുത്തോലി സ്വദേശിയാണ് ഫാ. ടോം ജോൺ.

അരലക്ഷത്തിലധികം സ്റ്റാംപുകൾ

ആറാം ക്ലാസിൽ പഠിക്കുമ്പോൾ തീപ്പെട്ടി ചിത്രങ്ങളോടു തോന്നിയ കൗതുകം പിന്നീട് സ്റ്റാംപുകളിലേക്ക് വഴി മാറുകയായിരുന്നു. സ്റ്റാംപ് ശേഖരത്തെ കുറിച്ചു എഴുത്തുകാരൻ ജോൺ ഹർട് എഴുതിയ പുസ്തകം വായിച്ചതാണ് തന്നെ സ്റ്റാംപ് ആരാധകനാക്കിയതെന്ന് ഇദ്ദേഹം പറയുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, ടെന്നിസ്, ബാസ്ക്കറ്റ് ബോൾ, രാഷ്ട്രീയം, പ്രമുഖ വ്യക്തിത്വങ്ങൾ, മതം, ചരിത്രം, മൃഗങ്ങൾ എന്നിങ്ങനെ ഓരോ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ശേഖരണം.

അരലക്ഷത്തിലധികം സ്റ്റാംപുകൾക്കു ഉടമയാണ് ഇദ്ദേഹം. രാജ്യാന്തര-ആഭ്യന്തര ക്രിക്കറ്റ് ചരിത്രം വിളിച്ചു പറയുന്ന സ്റ്റാംപുകളും ശേഖരത്തിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റിന്റെ ശതാബ്ദി സ്മാരമായി ഓസ്ട്രേലിയ പുറത്തിറക്കിയ  ആറു സ്റ്റാംപുകളാണ് ഇക്കൂട്ടത്തിൽ അമൂല്യമായവ. പാല മുത്തോലി സ്വദേശിയാണ് ഫാ. ടോം ജോൺ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker