India

ഫാ.ജോസഫ് തൈക്കാട്ടിൽ ഗ്വാളിയാർ രൂപതയുടെ പുതിയ ബിഷപ്പ്

ഫാ.ജോസഫ് തൈക്കാട്ടിൽ ഗ്വാളിയാർ രൂപതയുടെ പുതിയ ബിഷപ്പ്

സ്വന്തം ലേഖകൻ

ബാംഗ്ലൂർ: ഗ്വാളിയാർ രൂപതയുടെ പുതിയ ബിഷപ്പായി ആഗ്ര അതിരൂപതയിലെ ഫാ.ജോസഫ് തൈക്കാട്ടിലിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു. 67 വയസുള്ള ഫാ.ജോസഫ് തൈക്കാട്ടിലിന്റെ നിയമനം 2019 മേയ് 31, വെള്ളിയാഴ്ച റോമിൽ പരസ്യപ്പെടുത്തുകയായിരുന്നു. 2018 ഡിസംബർ 14-ന് കാറപകടത്തിൽ ബിഷപ്പ് തോമസ് തേനാട്ട് മരണപ്പെട്ടതോടെ ഗ്വാളിയർ രൂപതയിലെ മെത്രാൻസ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

1952 മേയ് 31-ന് കേരളത്തിലെ എനമ്മാക്കൽ ഇടവകാംഗമായി ജോസഫ് തൈക്കാട്ടിൽ ജനിച്ചു. ആഗ്ര രൂപതക്കായി, ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരിയിൽ ചേർന്നു. അങ്ങനെ ആഗ്രയിലും അലഹബാദ് സെന്റ് ജോസഫ് സെമിനാരിയിലുമായി വൈദികപഠനം പൂർത്തിയാക്കി. തുടർന്ന്, 1988 ഏപ്രിൽ 25-ന് പൗരോഹിത്യം സ്വീകരിച്ചു.

തുടർന്ന്, 1988-1990 കാലയളവിൽ ആഗ്രയിലെ സെന്റ് പീറ്റേഴ്സ് കോളേജിലെ വൈസ് പ്രിൻസിപ്പലായും, 1990-1999 കാലയളവിൽ ആഗ്രയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രലിന്റെ ഇടവക വികാരിയായും, 1999-2002 കാലയളവിൽ നോയിഡയിലെ സെന്റ് മേരീസ് ഇടവക വികാരിയായും, 2002-2009 കാലയളവിൽ ആഗ്രയിലെ സെന്റ് ലോറൻസ് മൈനർ സെമിനാരി റെക്റ്റർ ആയും സേവനമനുഷ്‌ടിച്ചു. 2009-2012 കാലയളവിൽ മഥുരയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഇടവക വികാരിയായിരുന്നു.

തുടർന്ന്, 2012-2018 കാലയളവിൽ ആഗ്ര അതിരൂപതയിലെ വികാരി ജനറലായും ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ വികാരിയായും സേവനം ചെയ്തു. 2018-മുതൽ ഭരത്പൂർ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ ഇടവക വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker