സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ജോസഫ് കുഴിഞ്ഞാലിൽ അച്ചൻ അന്തരിച്ചു. ഇന്ന് പുലർച്ചെ (3/09/2018 തിങ്കൾ) ആയിരുന്നു അച്ചൻ ഈ ലോകവാസം വെടിഞ്ഞത്. കുറെ നാളുകളായി കിഡ്നി സംബന്ധമായ രോഗത്തിന്റെ ചികിത്സയിലായിരുന്നു.
സംസ്കാര ശ്രുശ്രൂഷ നാളെ (4/09/2018 ചൊവ്വ) ഉച്ചക്ക് ശേഷം 2:30 – ന് ആലുവയിലെ പാറക്കടവ് ലാസ്സലേറ്റ് സെമിനാരിയിൽ വച്ചു നടക്കും.
നെയ്യാറ്റിൻകര രൂപതയിൽ ഏറെ കാലം സേവനം ചെയ്തിട്ടുള്ള അച്ചനോട് എന്നും നെയ്യാറ്റിൻകര രൂപത കടപ്പെട്ടിരിക്കുന്നുവെന്നും, അച്ചന്റെ ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി നെയ്യാറ്റിൻകര രൂപത ഒന്നടങ്കം പ്രാർത്ഥിക്കുന്നതായും വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് പറഞ്ഞു.
നെയ്യാറ്റിൻകര രൂപതയിലെ ബാലരാമപുരം ഇടവകയിൽ സേവനം ചെയ്യുമ്പോൾ ഉണ്ടായ വേദനിപ്പിക്കുന്ന അനുഭവങ്ങളോട് ക്ഷമിക്കുന്നതായി കുഴിഞ്ഞാലിൽ അച്ചൻ മാസങ്ങൾക്ക് മുൻപ് തന്നെ സന്ദർശിച്ചവരോട് പറഞ്ഞിരുന്നു. നെയ്യാറ്റിൻകര രൂപതാ കുടുംബത്തിന്റെ പ്രാർത്ഥനാഞ്ജലികൾ.