ഫാ.ജെയിംസ് തോട്ടകത്ത് എസ്.ജെ. നിര്യാതനായി
സംസ്കാരം നാളെ (16/9/2020) രാവിലെ 10 മണിക്ക് കോഴിക്കോട് ഈശോസഭ ആസ്ഥാനത്ത്...
ഷീന എ.എസ്.
നെയ്യാറ്റിന്‍കര: ബാലരാമപുരം ഫെറോനയിലെ നേമം ഇടവകയുടെ മുന്‍ വികാരിയും, ഈശോസഭയിലെ മുതിര്‍ന്ന വൈദീകനുമായ ഫാ.ജെയിംസ് തോട്ടകത്ത് എസ്.ജെ. ഇന്ന് രാവിലെ 9.00-ന് കര്‍ത്താവില്‍ നിദ്രപ്രാപിച്ചു, 83 വയസായിരുന്നു. സംസ്കാരം നാളെ (16/9/2020) രാവിലെ 10 മണിക്ക് കോഴിക്കോട് ഈശോസഭ ആസ്ഥാനത്ത് വച്ച് നടക്കും. കോതാട്, തോട്ടകത്ത് വറുദുകുട്ടി – മറിയം വറീത് ദമ്പതികളുടെ 5 മക്കളില്‍ നാലാമനായി ജനിച്ച അദ്ദേഹം 1971-ല്‍ വൈദീകപട്ടം സ്വീകരിച്ചു.
25 വര്‍ഷക്കാലം നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിൻകര, ബാലരാമപുരം ഫെറോനകളില്‍ സേവനമനുഷ്ഠിച്ചു. അച്ചൻ തന്റെ വൈദീകവൃത്തിയില്‍ ബാലരാമപുരം, നെയ്യാറ്റിൻകര കത്തീഡ്രൽ, നേമം എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇതില്‍ 15 വര്‍ഷം നേമം ഇടവവികാരിയായി ദീര്‍ഘകാല സേവനം ചെയ്തു. തെക്കന്‍ പ്രദേശത്തെ സുവിശേഷ പ്രഘോഷണത്തിന് കാതലായ വളര്‍ച്ചയും പ്രവര്‍ത്തന മികവും ഉണ്ടാക്കിയ നേമം മിഷന്റെ പ്രവര്‍ത്ത കേന്ദ്രത്തെക്കുറിച്ചും, നേമം മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള പൊതുബോധത്തിനും അച്ചന്‍ തുടക്കം കുറിച്ചു. കൂടാതെ, ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നേമം ഇടവക കേന്ദ്രീകരിച്ച് ഒരു കേന്ദ്രത്തിന് അച്ചന്റെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചത്
വാഴ്ത്തപെട്ട ദേവാസഹായം പിളളയുടെ നാമകരണ നടപടികളിലേക്ക് കടക്കുമ്പോള്‍ ചരിത്രപരമായ പല അവശേഷിപ്പുകളും, ദേവസഹായം പിളളയും നേമം മിഷനുമായുളള ബന്ധവും കോട്ടാര്‍ രൂപതയിലെ നാമകരണ കമ്മറ്റിയിലെ അംഗങ്ങള്‍ളുമായി ചേര്‍ന്ന് രൂപീകരിക്കുന്നതിന് അച്ചൻ നടത്തിയ പ്രവര്‍ത്തനം ശ്ലാഹനീയമാണ്. നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍, മോണ്‍.ജി.ക്രിസ്തുദാസ്, പാസ്റ്ററല്‍ കൗണ്‍സില്‍, കെ.എല്‍.സി.എ. തുടങ്ങി വിവിധ അല്‍മായ സംഘടനകളും അച്ചന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Rest in peace father