ഫാ.ആനന്ദ് ആര്.ദാസിന്റെ പിതാവ് നിര്യാതനായി
സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച (11/06/2020) ഉച്ചക്ക് ശേഷം 3 മണിക്ക്...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ വൈദികനും, നിലവില്‍ ജര്‍മ്മനിയില്‍ സേവനമനുഷ്ടിക്കുകയും ചെയ്യുന്ന ഫാ.ആനന്ദ് ആര്.ദാസിന്റെ പിതാവ് മംഗലത്തുകോണം കൈലാസില്‍ ആര്.എം.ദാസ് നിര്യാതനായി, 68 വയസായിരുന്നു. സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച (11/06/2020) ഉച്ചക്ക് ശേഷം 3 മണിക്ക്. കുറച്ച് നാളുകളായി ആരോഗ്യസംബന്ധമായ ചികിത്സയിലായിരുന്നു.
സംസ്കാരം മംഗലത്ത്കോണം സെന്റ് അലോഷ്യസ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കോവിഡ് പ്രോട്ടോക്കോളുകള്‍ പ്രകാരമായിരിക്കും. ഭാര്യ രാജമ്മ, മറ്റ് മക്കള്‍ ആനി ആര്.ദാസ്, അരവിന്ദ് ആര്.ദാസ്. മരുമക്കള്‍ ഷൈന്‍ ജി.ഓ., പ്രിന്‍സി. ഫാ.ആനന്ദ് ജർമ്മനിയിൽ ആയതിനാൽ, കോവിഡിന്റെ പശ്ച്ചാത്തലത്തിൽ സംസ്കാര ശുശ്രൂഷകളിൽ സംബന്ധിക്കാൻ കഴിയുകയില്ല.
നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലും, വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസും, ഇടവക വികാരി ഫാ.ഷൈജുദാസും അനുശോചനം അറിയിച്ചു.