India

ഫാ.ആംബ്രോസ് പിച്ചൈമുത്തു വെല്ലൂര്‍ രൂപതയുടെ ബിഷപ്പ്

ബാംഗ്ലൂരിലെ സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റില്‍ വച്ച് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോയാണ് നിയമനം

അനില്‍ ജോസഫ്

ബംഗളൂരു : സിസിബിഐ കമ്മീഷന്‍ ഫോര്‍ പ്രൊക്ലമേഷന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയും പൊന്തിഫിക്കല്‍ മിഷന്‍ ഓര്‍ഗനൈസേഷന്‍സ് ഡയറക്ടറുമായ ഫാ.ആംബ്രോസ് പിച്ചൈമുത്തുവിനെ ഫ്രാന്‍സിസ് പാപ്പ വെല്ലൂര്‍ രൂപതയുടെ ബിഷപ്പായി നിയമിച്ചു

ബാംഗ്ലൂരിലെ സിസിബിഐ ജനറല്‍ സെക്രട്ടേറിയറ്റില്‍ വച്ച് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ.പീറ്റര്‍ മച്ചാഡോയാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചടങ്ങിനിടെ, ആര്‍ച്ച് ബിഷപ്പ് നിയുക്ത മെത്രാന് സ്ഥാനിയ ചിഹ്നങ്ങള്‍ കൈമാറി. ബാംഗ്ലൂരിലെ സഹായ മെത്രാന്‍മാരായ ഡോ.ആരോഗ്യരാജ് സതീശ് കുമാര്‍, ഡോ.ജോസഫ് സൂസൈനാഥന്‍ സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ സന്നിഹിതരായിരുന്നു.

1966 മെയ് 3ന് തമിഴ്നാട്ടിലെ ചേയൂരില്‍ ജനിച്ച ഫാ.ആംബ്രോസ് 1993 മാര്‍ച്ച് 25ന് വൈദികനായി. ല്യൂവന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും റോമിലെ ആഞ്ചെലിക്കത്തില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ചെന്നൈ സാന്‍തോം കത്തീഡ്രലിലും പല്ലാവരം സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലും സഹ വികാരിയായി സേവനമനുഷ്ഠിച്ചു

 

ഏഴു വര്‍ഷം ചിങ്കല്‍പുട്ട് രൂപതയുടെ വികാരി ജനറലായിരുന്നു. 2018 മുതല്‍ പൊന്തിഫിക്കല്‍ മിഷന്‍ സംഘടനകളുടെ ഡയറക്ടറായിരുന്നു. 2022ല്‍ അദ്ദേഹം സിസിബിഐ കമ്മീഷന്‍ ഫോര്‍ പ്രൊക്ലമേഷന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി നിയമിതനായി.
ബിഷപ്പ് സൗന്ദര്‍രാജ് പെരിയനായഗത്തിന്‍റെ നിര്യാണത്തെ തുടര്‍ന്നാണ് വെല്ലൂര്‍ രൂപതയില്‍ ഒഴിവ് വന്നത്. മദ്രാസ്മൈലാപ്പൂര്‍ അതിരൂപത വിഭജിച്ച് 1952 നവംബര്‍ 13ന് വെല്ലൂര്‍ രൂപത രൂപീകരിച്ചത്.

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker