Kerala

ഫാ.അനുരാജ് ടോണി ജോസഫൈറ്റ്‌സ് ഓഫ് മുരിയാൾദോ സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ ഡെലഗേറ്റ്

നെയ്യാറ്റിൻകര രൂപതയിലെ കൊല്ലകോണം ഇടവകാംഗമാണ്...

അഖിൽ ബി.റ്റി.

എറണാകുളം: ജോസഫൈറ്റ്‌സ് ഓഫ് മുരിയാൾദോ സന്യാസ സമൂഹത്തിന്റെ ഇന്ത്യൻ ഡലഗേഷന്റെ ഡെലഗേറ്റ് സുപ്പീരിയറായി വെരി.റവ.ഫാ.അനുരാജ് ടോണിയെ സുപ്പീരിയർ ജനറൽ വെരി.റവ.ഫാ.തൂലിയോ ലൊക്കതെല്ലി നിയമിച്ചു. ഫാ.യൂജിൻ ജൂലിയൻ, ഫാ.വർഗീസ് ഹൃദയദാസൻ എന്നിവർ കൗൺസിലർമാരായും ഫാ.മൈക്കിൾ വർഗീസ് എക്കോണമയായും നിയമിക്കപ്പെട്ടു.

ഡലഗേറ്റ് സുപ്പീരിയറായി നിയമിതനായ ഫാ.അനുരാജ് ടോണി നെയ്യാറ്റിൻകര രൂപതയിലെ കൊല്ലകോണം ഇടവകാംഗമാണ്. 2012 ഡിസംബർ 29-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം നോവിസ് മാസ്റ്റർ, ഫിലോസഫി മാസ്റ്റർ, തിയോളജി മാസ്റ്റർ, മേജർ സെമിനാരി സുപ്പീരിയർ, ഡലഗേഷൻ കൗൺസിലർ, ഡലഗേഷൻ വികാർ എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

നിർധനരായ യുവാക്കളുടെ ഉന്നമനത്തിനായി വി. ലെയോനാർദോ മുരിയാൾദോ 1873 മാർച്ച് 19 ന് ഇറ്റലിയിലെ ടൂറിനിൽ സ്ഥാപിച്ച സന്യാസ സമൂഹമാണ് ജോസഫൈറ്റ്സ് ഓഫ് മുരിയാൾദോ. ഇറ്റലി, റൊമനിയ, അൽബനിയ, സ്‌പെയിൻ, അർജന്റീന, ചിലെ, എക്കഡോർ, കൊളംബിയ, മെക്സിക്കോ, അമേരിക്ക, ബ്രസീൽ, ഗാന, സിറലിയോൻ, നൈജീരിയ, ഗുനിയ ബിസ്സാവു, ഇൻഡ്യ എന്നീ രാജ്യങ്ങളിലായി മുരിയാൽദോ സന്യാസ സമൂഹം അജപാലന ദൗത്യം നടത്തി വരുന്നുണ്ട്.

1998 ഫെബ്രുവരി 12-ന് കൊച്ചി ബിഷപ്പായിരുന്ന അഭിവന്ദ്യ ജോസഫ് കുരീത്തറ പിതാവിന്റെ ക്ഷണം സ്വീകരിച്ചാണ് മുരിയാൽദോ സന്യാസ സമൂഹം ഇന്ത്യയിലേക്ക് തങ്ങളുടെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചത്. ഇന്ത്യയിൽ കൊച്ചി, വരാപ്പുഴ, നെയ്യാറ്റിൻകര, പുനലൂർ, മാർത്താണ്ഡം, ചെന്നൈ, ബീഹാർ എന്നിവിടങ്ങളിൽ മുരിയാൾദോ വൈദീകർ സേവനമനുഷ്ടിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker