World

ഫാന്‍സിസ്കാ ഫ്രാന്‍ കോറിയുടെ പുതിയ ഗാനം പരിശുദ്ധ മാതാവുമായുളള ബദ്ധം പശ്ചാത്തലമാക്കി

ഫാന്‍സിസ്കാ ഫ്രാന്‍ കോറിയുടെ പുതിയ ഗാനം പരിശുദ്ധ മാതാവുമായുളള ബദ്ധം പശ്ചാത്തലമാക്കി

സ്വന്തം ലേഖകന്‍

സാന്‍റിയാഗോ: ചിലിയിലെ അരീക്ക രൂപതയിലെ സഗ്രാഡാ ഫാമിലിയ ഇടവക ദേവാലയത്തില്‍വെച്ചാണ് ഗാനം ചിത്രീകരിച്ചി രിക്കുന്നത്. ദൈവമാതാവിനായി സമര്‍പ്പിക്കപ്പെട്ട ഈ ഗാനം ചിലിയിലെ സുപ്രസിദ്ധ ഗായിക ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറിയുടെ പരിശുദ്ധ മാതാവും തന്‍റെ ജീവിതവുമായി ചേര്‍ത്ത് വയ്ക്കുന്നതാണ്. പരിശുദ്ധ കന്യകാമാതാവുമായുള്ള തന്‍റെ വ്യക്തിപരമായ അനുഭവങ്ങളേയും ബന്ധത്തേയും ഇതിവൃത്തമാക്കിയാണ് ‘ഫ്രാന്‍ കൊറിയ’ എന്നറിയപ്പെടുന്ന ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി തന്‍റെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുന്നത്. പരിശുദ്ധ കന്യകാമാതാവിന്‍റെ അമലോത്ഭവ തിരുനാള്‍ ദിനത്തിലാണ് ഗാനം പുറത്ത് വന്നത്. ആല്‍ബത്തിന് ‘അബ്രാസമെ’ എന്നാണ് ടൈറ്റില്‍ നല്‍കിയിരിക്കുന്നത്.

കാര്‍ലോസ് ലിനെറോസിന്‍റെ ഉടമസ്ഥതയിലുള്ള പ്രത്യേക വീഡിയോ, ഫോട്ടോഗ്രാഫി സ്റ്റുഡിയോയില്‍ കറുപ്പും വെളുപ്പും കലര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഗാനത്തിന്‍റെ ചിത്രീകരണം. കറുപ്പ് ജിവിതത്തിലെ വേദനയാകുന്ന ഇരുട്ടിനേയും, വെളുപ്പ് വേദനകളില്‍ നിന്നെല്ലാം മോചിതനാകുന്ന നിമിഷം ജീവിതത്തെ വ്യക്തമായി കാണുവാന്‍ അനുവദിക്കുന്ന വെളിച്ചത്തേയുമാണ് സൂചിപ്പിക്കുന്നതെന്ന് ഫ്രാന്‍സിസ്കാ ഫ്രാന്‍ കോറി പറഞ്ഞു. ‘അബ്രാസമെ’യുടെ നിര്‍മ്മാണം, പ്രോഗ്രാമിംഗ്, മിക്സിംഗ് എന്നിവ ലൂയിഗ്ഗി സാന്‍റിയാഗോയും പ്യൂയര്‍ട്ടോ റിക്കോയില്‍ നിന്നുള്ള സംഗീതജ്ഞരുമാണ് നിര്‍വ്വഹിച്ചത്.

സ്പാനിഷ് ഗ്രാമ്മി അവാര്‍ഡ് നേടിയിട്ടുള്ള ‘അല്‍ഫാരെറോസ്’ എന്ന കത്തോലിക്ക മ്യൂസിക് സംഘത്തിലെ മുന്‍ അംഗമായിരുന്ന ഫ്രാന്‍ കൊറിയയുടെ ‘ല്ലെവാമെ’, ‘ഗ്ലോറിയ’ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരിന്നു. യേശുവുമായുള്ള തന്‍റെ വ്യക്തിപരമായ അനുഭവങ്ങളും, ബന്ധവും അടിസ്ഥാനമാക്കിയാണ് ഫ്രാന്‍ കൊറിയ തന്‍റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതു എന്നത് ശ്രദ്ധേയമാണ്. തന്‍റെ ജീവിതകഥ ഒരുപാട് സങ്കീര്‍ണ്ണമാണെന്നും, വേദനകള്‍ നിറഞ്ഞ ഒരു കുടുംബ ചരിത്രമാണ് തനിക്കുള്ളതെന്നും, എന്നിരുന്നാലും കര്‍ത്താവ് തനിക്ക് വളരുവാനും, സൗഖ്യപ്പെടുവനുമുള്ള അവസരം നല്‍കിയെന്നും ഇതിനെല്ലാം താന്‍ ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും ഫ്രാന്‍ കോറി മുന്‍പ് പറഞ്ഞിട്ടുണ്ട്.

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker