പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു
'അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയും അതിജീവനവും' എന്ന വിഷയത്തില്‍ നാഷണല്‍ കണ്‍വന്‍ഷനും നടന്നു...

ജോസ് മാർട്ടിൻ
പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച് പ്രിന്റ് ജേര്‍ണലിസം ഇന്‍ ദി ഡിജിറ്റല്‍ ഏജ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. അതോടൊപ്പം ‘അച്ചടി മാധ്യമങ്ങളുടെ പ്രസക്തിയും അതിജീവനവും’ എന്ന വിഷയത്തില്‍ നാഷണല്‍ കണ്‍വന്‍ഷനും നടന്നു. പ്രസ്തുത പരിപാടിയിൽ അമരാവതി രൂപതാധ്യക്ഷന്‍ ബിഷപ്പ് ഡോ. മാല്‍ക്കം സെക്വീര മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ വച്ച് റഷേല്‍ ബ്രട്‌നി ഫെര്‍ണാണ്ടസ്, സിസ്റ്റര്‍ ലിസമി സിഎംസി, ഫാ. കെറൂബിം ടിര്‍ക്കെ, ഫാ. ആന്റണി ചാരങ്ങാട്ട് എന്നിവര്‍ വിവിധ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കൂടാതെ, അംഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷം ഗ്രന്ഥരചന നടത്തിവരെയും ആദരിച്ചു. മാര്‍ഷല്‍ ഫ്രാങ്ക് (കൊല്ലം) ബേബിച്ചന്‍ എര്‍ത്തയില്‍ (കാഞ്ഞിരപ്പള്ളി) ഡോ. സജിത്ത് സിറിയക്ക് (മുംബൈ) ഫാ. ജോ. എറുപ്പക്കാട്ട് (പൂനെ) ഇരുദയ ജ്യോതി എസ്‌ജെ എന്നിവരാണ് ആദരിക്കപ്പെട്ടത്.
കണ്‍വെന്‍ഷനോടനുബന്ധിച്ച് വിഷയ ഗ്രന്ഥത്തിന്റെ പ്രകാശനവും നടന്നു. രാജ്യത്തെ നാലോ അഞ്ചോ മേഖലകളായി തിരിച്ച് പരിശീലന പരിപാടികള്‍ നടത്താനും തീരുമാനിച്ചു.