Kerala

പ്രവാസികളുടെ കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണം; ബിഷപ്പ് ഡോ.കാരിക്കശേരി

പ്രവാസികളുടെ കാര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണം; ബിഷപ്പ് ഡോ.കാരിക്കശേരി

ജോസ്‌ മാർട്ടിൻ

കോട്ടപ്പുറം: കോവിഡ് – 19 ഗൾഫ് മേഖലയിൽ പടരുമ്പോൾ യു.എ.ഇ.പോലുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ഭാരതീയ പൗരന്മാർക്ക്‌ അവസരമൊരുക്കണമെന്ന് കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. രോഗമില്ലാത്തവരെയും, പ്രായമായവരെയും, സന്ദർശന വിസയിൽ കഴിയുന്നവരെയും, മറ്റ് രോഗങ്ങളാൽ ക്ലേശിക്കുന്നവരെയും, ഗർഭിണികളെയും, വിസ ക്യാൻസലേഷന് ബുദ്ധിമുട്ടുന്നവരേയും സത്വരം നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രിയുടെയും വിദേശകാര്യ മന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും അടിയന്തര ശ്രദ്ധയുണ്ടാകണം. മറ്റു രാജ്യങ്ങളിലെ പ്രവാസികളുടെ കാര്യത്തിലും സാഹചര്യമനുസരിച്ച് ഉചിതമായ നടപടികൾ ഉണ്ടാകണമെന്നും അദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് വലിയ സംഭാവന നൽകുന്നവരാണ് പ്രവാസികൾ. ഗൾഫിലുടനീളം അവർ ബുദ്ധി മുട്ടിലാണ്. പലരാജ്യങ്ങളും സ്വന്തം പൗരന്മാരെ തിരിച്ചു കൊണ്ടുപോകന്നതിന് നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. രോഗം പടരുകയും, ജോലി നഷ്ടപ്പെടുകയും, രോഗമുള്ളവർ ഇല്ലാത്തവർക്കൊപ്പം ലേബർ ക്യാമ്പുകളിൽ ഒരുമിച്ചു താമസിക്കുകയും ചെയ്യുന്ന സാഹചര്യം ഭീതിയുണർത്തുന്നതാണ്. കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു തന്നെ പ്രവാസികളെ തിരികെയെത്തിക്കാൻ നടപടിയുണ്ടാകണം ബിഷപ്പ്‌ പറഞ്ഞു.

കൂടാതെ, വിമാന കമ്പനികൾ അമിതയാത്രാ കൂലി ഈടാക്കുന്നതിനെതിരെയും നടപടികൾ സ്വീകരിക്കണമെന്നും ബിഷപ്പ് ഡോ.കാരിക്കശേരി ആവശ്യപ്പെട്ടു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker