Kerala

പ്രഥമ ദിവ്യബലിയര്‍പ്പണം അശരണര്‍ക്കൊപ്പമാക്കി യുവവൈദീകന്റെ മാതൃക

ഇന്നലെ 19/04/2021- ന് പത്താംങ്കല്ല് ദേവാലയത്തില്‍ വച്ചാണ് ഫാ.അരുണ്‍ ഡി.പി.യുടെ പൗരോഹിത്യ സ്വീകരണം നടന്നത്

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: പ്രഥമ ദിവ്യബലിയര്‍പ്പണം അശരണര്‍ക്കൊപ്പമാക്കി യുവവൈദീകന്റെ മാതൃക. കഴിഞ്ഞ ദിവസം ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ കൈവയ്പ്പ് വഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിച്ച നെയ്യാറ്റിന്‍കര രൂപതയിലെ നവവൈദീകന്‍ ഫാ.അരുണ്‍ ഡി.പി.യാണ് മാറനല്ലൂര്‍ ‘ലിറ്റില്‍ഫ്ളവര്‍ പൂവര്‍ ഹോമി’ലെ അന്തേവാസികള്‍ക്കൊപ്പം തന്റെ പ്രഥമ ദിവ്യബലിയര്‍പ്പണം നടത്തിയത്. നവവൈദീകനന്റെ സഹോദരൻ ഫാ.കിരൺ രാജ്, മാറനല്ലൂർ ഇടവക വികാരി റവ.ഡോ.ജോണി കെ.ലോറൻസ് എന്നിവർ സഹകാർമികരായി.

പാവങ്ങളുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലാണ് ദൈവത്തിന്റെ സാനിധ്യം കൂടുതലുളളതെന്നും, അതിലാണ് താന്‍ സന്തോഷം കണ്ടെത്തുന്നതെന്നും നവവൈദീകന്‍ പറഞ്ഞു. ദീനസേവസന സഭയിലെ സന്യാസിനിമാരുടെ നേതൃത്വത്തിലാണ് മാറനല്ലൂരിലെ പൂവര്‍ഹോം പ്രവര്‍ത്തിക്കുന്നത്.

 

ഇന്നലെ 19/04/2021- ന് പത്താംങ്കല്ല് ദേവാലയത്തില്‍ വച്ചാണ് ഫാ.അരുണ്‍ ഡി.പി.യുടെ പൗരോഹിത്യ സ്വീകരണം നടന്നത്. വൈദീക വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തീർത്ഥാടന കേന്ദ്രമായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസാ ദേവാലയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ സാന്നിധ്യമായിരുന്നു ഫാ.അരുണ്‍ ഡി.പി.

മണിവിള വിശുദ്ധ സ്നാപകയോഹന്നാന്‍ ഇടവാകാഗമായ ഫാ.അരുണ്‍ ഡി.പി. തന്റെ തിയോളജി പഠനം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയിലും, ഫിലോസഫി പഠനം മംഗലാപുരം സെന്റ് ജോസഫ്‌സ് ഇന്റർ ഡയോസിഷൻ സെമിനാരിയിലുമാണ് പൂര്‍ത്തീകരിച്ചത്. മണിവിള സ്വദേശികളായ ദേവാരാജ് ഫിലോമിന ദമ്പതികളുടെ മകനാണ് ഫാ.അരുണ്‍ ഡി.പി. അരുണ ഡി.പി.യാണ് സഹോദരി. സഹോദരൻ ഫാ.കിരണ്‍ രാജ് നെയ്യാറ്റിന്‍കര രൂപതയിലെ ഓലത്താന്നി ഇടവക വികാരിയാണ്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker