Parish

പ്രകൃതിക്കു തണലൊരുക്കി കുരിശുമലയിൽ വചനബോധനത്തിനു തുടക്കം

പ്രകൃതിക്കു തണലൊരുക്കി കുരിശുമലയിൽ വചനബോധനത്തിനു തുടക്കം

സ്വന്തം ലേഖകൻ

കുരിശുമല: കുരിശുമല ഇടവക വചനബോധന സമിതിയുടെ ആഭിമുഖ്യത്തിൽ ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ട്‌ പുതിയ അധ്യായന വർഷത്തിനു തുടക്കം കുറിച്ചു. ഞായറാഴ്‌ച രാവിലെ ഇടവകവികാരി ഫാ. രതീഷ്‌ മാർക്കോസ്‌ ഫല വൃക്ഷം നട്ടുകൊണ്ട്‌ ആഘോഷങ്ങൾക്കു തുടക്കമിട്ടു.

തുടർന്നു നടന്ന പ്രദക്ഷിണത്തിൽ നൂറ്റമ്പതോളം വിദ്യാർത്ഥികളും അധ്യാപകരും അണിചേർന്നു. വിദ്യാർത്ഥികൾക്ക്‌ ഫല വൃക്ഷത്തൈകളും വിതരണം ചെയ്‌തു. ‘ഭൂമിക്കു തണലൊരുക്കുന്നതോടൊപ്പം മനുഷ്യനും സർവ്വ ജീവജാലങ്ങൾക്കും ഭക്ഷണം ഒരുക്കുക’ എന്ന ലക്ഷ്യത്തോടെയാണ്‌ ഫല വൃക്ഷത്തൈകൾ വിതരണം ചെയ്‌തത്‌.

മനുഷ്യനെ സ്‌നേഹിക്കുന്നതുപോലെ പ്രകൃതിയെയും സ്‌നേഹിക്കുവാനും പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുവാനും നാളത്തെ തലമുയ്‌ക്കായി അവ കരുതി വയ്‌ക്കുവാനും നമുക്കു സാധിക്കണം, വൃക്ഷത്തൈകൾ വളർന്ന്‌ വ്യത്യസ്ഥങ്ങളായ ഫലങ്ങൾ പുറപ്പെടുവിക്കുന്നതു പോലെ നാമോരോരുത്തരും വ്യത്യസ്ഥങ്ങളായ മേഖലകളിൽ വളർന്നു വികസിക്കുയും സമൂഹ നന്മയ്‌ക്കാവശ്യമായ ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യണമെന്ന്‌ ഫാ. രതീഷ്‌ മാർക്കോസ്‌ ആഹ്വാനം ചെയ്തു.

റവ. സിസ്റ്റർ സൂസമ്മ ജോസഫ്‌, റവ. സിസ്റ്റർ മിനി, ഹെഡ്‌മാസ്റ്റർ – സാബു കുരിശുമല, സെക്രട്ടറി – ജയന്തി കുരിശുമല, വിദ്യാർത്ഥി പ്രതിനിധികളായ മാർസൽ അജയ്‌, ഷിജില എൽ. പി., വചനബോധന അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker