മൂവാറ്റുപുഴ: ബോണക്കാട്ട് തകർത്ത കുരിശ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മാർച്ച് നടത്തിയ ലാറ്റിൻ വിമൻസ് അസോസിയേഷൻ പ്രവർത്തകരെ പോലീസ് അതിക്രൂരമായി മർദിച്ച സംഭവത്തിൽ സീറോമലബാർസഭ മാതൃവേദി ഉത്കണ്ഠയും കടുത്ത പ്രതിഷേധവും രേഖപ്പെടുത്തി.
നിരായുധരായ സ്ത്രീകളെയും കന്യാസ്ത്രീകളെയും നിഷ്ഠൂരമായി മർദിച്ചത് ന്യായീകരിക്കാനാവില്ല. പോലീസിന്റെ ഗുണ്ടാരാജ് അവസാനിപ്പിക്കണമെന്നും പോലീസിനെ കയറൂരി വിടുന്ന നടപടി തിരുത്തണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും മാതൃവേദി ദേശീയ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
Related