Articles

പോപ്പ് ബെനെഡ്കിട് പതിനാറാമൻ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞൻ

ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ പാപ്പ...

ജോസ് മാർട്ടിൻ

മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിന് മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു (ജെറെമിയ 1: 5).

ഒരു വ്യക്തിയുടെ ജനന സമയവും, ജീവിതം മുഴുവനിലും ദൈവം കയ്യൊപ്പ് ചാര്‍ത്തിയ ഒരു ജീവിതം അതായിരുന്നു ജോസഫ് റാറ്റ്സിങര്‍ എന്ന പോപ്പ് എമെരിറ്റസ് ബെനഡിക്ട് പതിനാറാമൻ

2005 ഏപ്രിൽ 19-ന് നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു ഏപ്രിൽ 25-ന് പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം മേയ്‌ 7-ന്‌ ആഗോള കത്തോലിക്കാ സഭയുടെ തലവനായി സ്ഥാനമേറ്റു. 2005 – 2013 വരെ കാലയളവിൽ പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു.

കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്ന് സഭാ തലവനെന്ന നിലയിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചു സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുകയും, ആരാധനക്രമ വൈകല്യങ്ങൾക്കെതിരെ എന്നും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ജോസഫ് റാറ്റ്സിങ്ങർ പരീക്ഷണശാലയല്ല ആരാധനക്രമെന്ന് ദൈവശാസ്ത്രജ്ഞന്മാരെ ഓർമ്മപ്പെടുത്തി ഈ കാരണങ്ങളാൽ അദ്ദേഹത്തെ കടുത്ത യാഥാസ്ഥിതികനെന്ന് പലപ്പോഴും ചിത്രീകരിച്ചിരുന്നു.

ജോസഫ് മരിയ ദമ്പതികളുടെ മകനായി 1927 ഏപ്രില്‍ 16-ന് മാര്‍ക്റ്റ് ആം ഇന്നില്‍ ജോസഫ് റാറ്റ്സിംഗര്‍ ജനിച്ചു. ജോൺ പോൾ രണ്ടാമന്റെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ,വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

1969ൽ റീഗൻസ്‌ബർഗ്‌ സർവകലാശാലയിൽ സേവനമാരംഭിച്ച റാറ്റ്‌സിംഗർ ഹാൻസ്‌ ഉർസ വോൺ ബൽത്തസർ, ഹെന്റി ഡേ ലുബാക്‌, വാൾട്ടർ കാസ്‌പെർ തുടങ്ങിയവർക്കൊപ്പം കമ്യൂണോ എന്ന ദൈവശാസ്‌ത്ര പ്രസിദ്ധീകരണത്തിന്റെ പ്രസാധനത്തിന്‌ മുൻകൈ എടുത്തു. 1972ലാണ്‌ കമ്യൂണോയുടെ ആദ്യ പ്രതി പുറത്തിറങ്ങിയത്‌. പിൽക്കാലത്ത്‌ ഒന്നാംകിട കത്തോലിക്കാ ദൈവശാസ്‌ത്ര പ്രസിദ്ധീകരണങ്ങളിലൊന്നായി വളർന്ന കമ്യൂണോ ഇന്ന്‌ പതനേഴു ഭാഷകളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്‌. പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതുവരെ കമ്യൂണോയുടെ പ്രധാന എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.

എഴുപത്തെട്ടാം വയസിൽ പാപ്പയാകുന്ന ബെനെഡ്കിട് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു (1724-1730) ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker