പെൻഷൻ പ്രായം ഉയർത്തുന്നത് യുവാക്കൾക്ക് വെല്ലുവിളി; കെ.സി.വൈ.എം.
ഭിക്ഷാടന സമരം സംഘടിപ്പിച്ച് കൊച്ചി രൂപതാ സമിതി...

ജോസ് മാർട്ടിൻ
കൊച്ചി: പെൻഷൻ പ്രായം ഉയർത്താനുള്ള ശമ്പള പരിഷ്കരണ കമ്മീഷന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ചൂണ്ടിക്കാട്ടി കെ.സി.വൈ.എം. കൊച്ചി രൂപതാ സമിതിയുടെ നേതൃത്വത്തിൽ തോപ്പുംപടി ജംഗ്ഷനിൽ ഭിക്ഷാടന സമരം സംഘടിപ്പിച്ചു.
കെ.സി.വൈ.എം. കൊച്ചി രൂപതാ പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ച പരിപാടി മുൻ കെ.സി.വൈ.എം. രൂപതാ പ്രസിഡന്റും കെ.എൽ.സി.എ. സംസ്ഥാന ഉപാധ്യക്ഷനുമായ ടി.എ. ഡാൽഫിൻ ഉദ്ഘാടനം ചെയ്തു.
പെൻഷൻ പ്രായം വർധിപ്പിക്കുന്നത് സർക്കാർ ജോലി ലക്ഷ്യം വെച്ച് പ്രയത്നിക്കുന്ന യുവജനങ്ങൾക്ക് വളരെ വലിയ വെല്ലുവിളി ഉയർത്തുന്ന നീക്കമാണെന്നും അതിനെതിരെ തുടർന്നും സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും രൂപതാ പ്രസിഡന്റ് പറഞ്ഞു.
ജോസ് പള്ളിപ്പാടൻ, ഡാനിയ ആന്റണി, ഫിലിപ്പ് റോജൻ, ക്രിസ്റ്റി ചക്കാലക്കൽ, ഡാൽവിൻ ഡിസിൽവ, ഹെസ്ലിൻ കൊച്ചുവീട്ടിൽ, സുമിത് ജോസഫ്, ആന്റണി ജിൻസ്, ജോർജ് ജിക്സൺ എന്നിവർ സംസാരിച്ചു