Njan Onnu Paranjotte
പെസഹാ വ്യാഴം
റോമൻ വാളിന്റെ മിന്നൽ പ്രകാശത്തിൽ ഈ പാദങ്ങളെല്ലാം ഇരുട്ടിലേക്ക് ഓടിമറയും...
തൂവാലയും താലവുമേന്തി ശിഷ്യരുടെ മുമ്പിൽ മുട്ടുകുത്തി നിൽക്കുന്ന പ്രപഞ്ച രാജാവ്. പർവ്വതങ്ങൾക്ക് രൂപം നൽകിയ വിരലുകളും നക്ഷത്രങ്ങൾ നിർമ്മിച്ച കൈകളും ശിഷ്യരുടെ പാദങ്ങളിലെ പൊടി കഴുകിക്കളയുന്നു. താൻ കഴുകുന്ന 24 കാലുകളും അടുത്തദിവസം കൂടെ നിൽക്കാൻ കൂടെ ഉണ്ടാവുകയില്ല.
റോമൻ വാളിന്റെ മിന്നൽ പ്രകാശത്തിൽ ഈ പാദങ്ങളെല്ലാം ഇരുട്ടിലേക്ക് ഓടിമറയും. നാളത്തെ പ്രഭാതത്തിൽ ശിഷ്യർ ലജ്ജയോടെ തലതാഴ്ത്തി, വെറുപ്പോടെ കാലുകളിലേക്ക് നോക്കുമ്പോൾ ജറൂസലം തെരുവിലെ പൊടികഴുകിയ, കലങ്ങിയ വെള്ളത്തിൽ കുനിഞ്ഞു നോക്കിയപ്പോൾ തെളിഞ്ഞു കണ്ട മുഖം അവരുടെ മനസ്സിൽ മായാതെ നിൽക്കണം എന്ന് മോഹിക്കുന്നു, യേശു നാഥൻ.
നമ്മുടെ മനസ്സിലും ഒരുപിടി ഓർമപ്പൂക്കൾ ഉണർത്തുന്നു, പെസഹാ വ്യാഴം.
തുടർന്ന് അറിയാൻ വീഡിയോ കാണാം: