പെരുങ്കടവിള: പെരുങ്കടവിള ഫൊറോന ലിറ്റിവെ സംഗമം മൊട്ടലമൂട് സെയ്‌ന്റ് ജോർജ്ജ് ദേവാലയത്തിൽ സംഘടിപ്പിച്ചു. 15 ദേവാലയങ്ങളിൽ നിന്നായി 200 ലധികം കുട്ടികൾ സംഗമത്തിൽ പങ്കെടുത്തു. രാവിലെ നടന്ന പൊതു സമ്മേളനം ഫൊറോന വികാരി ഫാ.കെ.ജെ വിൻസെന്റ് ഉദ്‌ഘാടനം ചെയ്യ്‌തു.
എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ.ആൽബി മുല്ലേത്ത്, ആനിമേറ്റർ ജോഫ്രി ജെ, ഉഷാസാബു, ഉഷാസതീഷ്, ഷിബു തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു.