പൂങ്കാവ് പള്ളിയിലെ ദീപക്കാഴ്ച്ച ചടങ്ങ് പതിവുപോലെ നടത്തപ്പെട്ടു
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം വിശ്വാസികൾ വിളക്കുകൾ കൊണ്ടുവരേണ്ടതില്ലായിരുന്നു...
ജോസ് മാർട്ടിൻ
പൂങ്കാവ് /ആലപ്പുഴ: വിശ്വപ്രസിദ്ധ വിശുദ്ധവാര തീർഥാടനകേന്ദ്രമായ കൊച്ചി രൂപതയുടെ പൂങ്കാവ് ഔർ ലേഡി ഓഫ് അസംഷൻ ദേവാലയത്തിൽ എല്ലാവർഷവും പെസഹാ വ്യാഴ്ച്ച രാത്രി നടത്തിവരാറുള്ള ദീപക്കാഴ്ച്ച നേർച്ച ഈ വർഷവും പതിവുപോലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തി.
നാനാജാതിമതസ്ഥർ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നേർച്ച വിളക്ക് തെളിയിക്കാൻ പൂങ്കാവ് ദേവാലയാഅംഗണത്തിൽ എത്തുകയാണ് പതിവെങ്കിലും ഇപ്പോഴത്തെ മഹാമാരിയുടെ സാഹചര്യങ്ങൾകാരണം പങ്കാളിത്തത്തിൽ നേരിയ കുറവ് ഉണ്ടായിരുന്നു. കിലോമീറ്ററുകളോളം നീളുന്ന ഏതാണ്ട് പതിനായിരത്തിലധികം വിളക്കുകളുടെ നിരകൾ ലോകത്ത് ഒരു ക്രിസ്ത്യൻ
ദേവാലയങ്ങളിലും ദർശിക്കാൻ സാധ്യമാവുകയില്ല.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷം വിശ്വാസികൾ വിളക്കുകൾ കൊണ്ടുവരേണ്ടതില്ലായിരുന്നു. പള്ളിയിൽനിന്നും 250ഓളം വിളക്കുകൾ ഒരുക്കിയിട്ടുണ്ടായിരുന്നു. വിശ്വാസികൾ പള്ളിയിൽ വന്ന് വിളക്കുകളിൽ എണ്ണയൊഴിച്ച് പ്രാർത്ഥിച്ചതിനു ശേഷം പാസ്ക്ക് രൂപം വന്ദിച്ച് ഭവനങ്ങളിലേക്ക് മടങ്ങുന്നു.