Kerala
പുനലൂർ രൂപതക്ക് പുതിയ വികാരി ജനറൽ
പുതിയ വികാരി ജനറലായി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വാസിനെ,പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.
സ്വന്തം ലേഖകന്‍
പുനലൂർ : പുനലൂർ ലത്തീൻ കത്തോലിക്കാ രൂപതയുടെ പുതിയ വികാരി ജനറലായി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വാസിനെ,പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.
2001 ജനുവരി 4 ന് അഭിവന്ദ്യ മത്യാസ് കാപ്പില്‍ പിതാവിന്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ അദ്യം പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് പുനലൂര്‍ രൂപതയിലെ കൊഴുവല്ലൂര്‍, പൊറ്റമേല്‍ക്കടവ്, കുന്നം തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.
മരുതിമൂട് സെന്റ് ജ്യൂഡ് തീർത്ഥാടന ആലയത്തിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്, പുതിയ നിയമനം.