പുനലൂര്‍ കൊല്ലം രൂപതകളുടെ നേതൃത്വത്തില്‍ കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ സമരം സംഘടിപ്പിച്ചു.
പുനലൂര്‍ കൊല്ലം രൂപതകളുടെ നേതൃത്വത്തില്‍ കൊല്ലം കളക്ട്രേറ്റിന് മുന്നില്‍ സമരം സംഘടിപ്പിച്ചു.
അനില്‍ ജോസഫ്
പുനലൂര്‍ ; കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്‍റെയും, ടീച്ചേഴ്സ് ഗില്‍ഡ്ന്‍റെയും ആഹ്വാനപ്രകാരം സംസ്ഥാനത്തിന്‍റെ വിവിധ രൂപതകളില്‍ നടന്നുവരുന്ന സമരങ്ങളുടെ ഭാഗമായി കൊല്ലം പുനലൂര്‍ രൂപതകളുടെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്തി.
രണ്ട് രൂപതകളുടെയും കോര്‍പ്പറേറ്റ് മാനേജ്മെന്‍റിന്‍റെയും അധ്യാപക സംഘടനയുടെയും സംയുക്താഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്. കൊല്ലം കളക്ടറേറ്റ് പടിക്കല്‍ റിലേ സത്യാഗ്രഹം പുനലൂര്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ. ഡോ. ക്രിസ്റ്റി ജോസഫ് ഉദ്ഘാടനം ചെയ്തു.
കൊല്ലം രൂപതാ എഡ്യൂക്കേഷന്‍ സെക്രട്ടറി ഫാ. ബിനു തോമസ്, ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശത്തെക്കുറിച്ചും, മാനേജ്മെന്‍റ് നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സംസാരിച്ചു .
കൊല്ലം രൂപതയിലെ അധ്യാപക സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അറിയിച്ചു.തുടര്‍ ദിവസങ്ങളില്‍ നവംബര്‍ മാസം ഏഴാം തീയതി വരെ,ഈ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ഉന്നയിച്ച്കൊണ്ട് ഉള്ള സത്യാഗ്രഹം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു .