പുതുവര്‍ഷത്തില്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം നല്‍കി ഫ്രാന്‍സിസ് പാപ്പ
പുതുവര്‍ഷത്തില്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം നല്‍കി ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെ പുത്തന്‍ വര്‍ഷം ആശംസിച്ച് പുതുവര്‍ഷ ദിനത്തിലെ പൊതുദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പ. ചൊവ്വാഴ്ച ദൈവമാതാവിന്‍റെ മഹോത്സവത്തിന്‍റെ ത്രികാല പ്രാര്‍ഥനയുടെ സമാപനത്തിലാണ് ഫ്രാന്‍സിസ് പാപ്പ ആശംസകളും അഭിവാദ്യവും അര്‍പ്പിച്ചത്.
ഈ മഹോത്സവനാളില്‍ റോമാ നഗരത്തിനും, ലോകത്തിനും സാഹോദര്യത്തിന്‍റെ സന്ദേശം നല്കുകയാണെന്നും, അത് സമാധാനത്തിനും സമൃദ്ധിക്കുമായുള്ള സന്ദേശമായി താന്‍ നവീകരിക്കുകയാണെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലും പാപ്പ സമാധാനത്തിന് വേണ്ടിയാണ് പ്രാര്‍ഥിക്കുകയും അഭ്യര്‍ത്ഥന നടത്തുകയും ചെയ്തത് എന്നത് ഇത്തവണത്തെ ക്രസ്മസിനെയും പുതുവര്‍ഷത്തെയും വ്യത്യസ്തമാക്കി.
ത്രികാല പ്രാര്‍ഥനയില്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ഫ്രാന്‍സിസ് പാപ്പയുടെ വാക്കുകള്‍കേൾക്കാനായി അണിനിരന്നത്.