Kerala
പുതിയ ഭവനം നിർമ്മിച്ചു നൽകി കോട്ടപ്പുറം രൂപത
ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും രൂപതാ വികാരി ജനറാൾ മോൺ.ആന്റണി കുരിശിങ്കൽ നിർവഹിച്ചു...
ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: 2018-ലെ പ്രളയത്തിൽ താമസയോഗ്യമല്ലാതായ ചേന്ദമംഗലം പഞ്ചായത്തിലെ കടൽവാതുരുത്ത് പുത്തേഴത്ത് ജോസഫ് ആന്റണിക്ക് കോട്ടപ്പുറം രൂപത പുതിയ ഭവനം നിർമ്മിച്ചു നൽകി. കോട്ടപ്പുറം രൂപതയും സാമൂഹ്യ സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റിയും (കിഡ്സ്) ചേർന്നാണ് ഭവനം പൂർത്തീകരിച്ചത്.
കോട്ടപ്പുറം രൂപതാദ്ധ്യക്ഷൻ ജോസഫ് കാരിക്കശ്ശേരി പിതാവിന്റെ പ്രതിനിധിയായി, ഭവനത്തിന്റെ ആശീർവാദ കർമ്മവും താക്കോൽ കൈമാറ്റവും രൂപതാ വികാരി ജനറാൾ മോൺ.ആന്റണി കുരിശിങ്കൽ നിർവഹിച്ചു.
ചടങ്ങിൽ കിഡ്സ് ഡയറക്ടർ ഫാ.പോൾ തോമസ് കളത്തിൽ, കടൽ വാതുരുത്ത് ഹോളി ക്രോസ് പള്ളിവികാരി ഫാ.ഷിജു കല്ലറക്കൽ എന്നിവർ പങ്കെടുത്തു.